25 September Tuesday

കലിക്കറ്റ് സര്‍വകലാശാല വിദൂരപഠനം കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Jul 31, 2014

കലിക്കറ്റ് സര്‍വകലാശാലാ സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ 2014-15 അധ്യയന വര്‍ഷത്തിലേക്ക് റഗുലര്‍ ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിഎ(പിഒടി)/വിവിധ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎംഎംസി, ബിഎസ്സി കൗണ്‍സിലങ് സൈക്കോളജി, ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ്, ബാച്ച്ലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈനിങ്, ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ ആന്‍ഡ് ആനിമേഷന്‍, ബാച്ചിലര്‍ ഓഫ് ഗ്രാഫിക് ഡിസൈന്‍ ആന്‍ഡ് അനിമേഷന്‍, ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്ച്ചറല്‍ വിഷ്വലൈസേഷന്‍ തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനം അതത് പ്രോഗ്രാം സെന്ററുകള്‍ വഴിയായിരിക്കും.

ഡിപ്ലോമ ഇന്‍ ജെമ്മോളജി കോഴ്സിലേക്കുള്ള പ്രവേശനം വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന പ്രവേശന പരീക്ഷക്കുശേഷമായിരിക്കും. ബിഎസ്സി പ്രിന്റിങ് ടെക്നോളജി കോഴ്സിന് ഡയറക്ടര്‍, സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷനിലേക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷാ ഫോം, കൂടെ വയ്ക്കേണ്ട രേഖകള്‍, അപേക്ഷിക്കേണ്ട രീതി, വിദ്യാഭ്യാസ യോഗ്യത, ഫീസ് തുടങ്ങി എല്ലാ വിവരങ്ങളും സര്‍വകലാശാലാ വെബ്സൈറ്റിലെ(www.universityofcalicut.info) ലെHome Page  Online Registration Link “SDE–Regular UG/Diploma Admission 2014”  എന്ന ലിങ്കില്‍ ലഭ്യമാണ്. പിഴകൂടാതെ സെപ്തംബര്‍ 17 വരെയും 100 രൂപ പിഴയോടെ സെപ്തംബര്‍ 24 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷയുടെ പ്രിന്റൗട്ട,് (ഫോട്ടോ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം) പ്രോസ്പെക്ടസില്‍ പറയുന്ന മുഴുവന്‍ രേഖകളോടും കൂടി ഡയറക്ടര്‍, സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂണിവേഴ്സിറ്റി ഓഫ് കലിക്കറ്റ്, കലിക്കറ്റ് യൂണിവേഴ്സിറ്റി പിഒ, മലപ്പുറം ജില്ല, പിന്‍-673 635 എന്ന വിലാസത്തില്‍ സെപ്തംബര്‍ 27 നകം ലഭിക്കണം.കൂടാതെ സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ ഓഫീസില്‍ അപേക്ഷ നേരിട്ട് സമര്‍പ്പിച്ച് സ്പോട്ട് അഡ്മിഷന്‍ നേടാവുന്നതാണ്്. ഇതിന് സ്പോട്ട് അഡ്മിഷന്‍ ഫീസായി 50- രൂപ അടച്ച ചലാന്‍ അപേക്ഷയോടൊപ്പം വയ്ക്കണം. സ്പോട്ട് അഡ്മിഷന്‍ എടുക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്കുശേഷം അപ്പോള്‍ തന്നെ തിരിച്ചുനല്‍കും. തപാല്‍ മാര്‍ഗം സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുകിട്ടാന്‍ 32 രൂപ സ്റ്റാമ്പ് പതിച്ച, സ്വന്തം വിലാസം എഴുതിയ 30 ഃ 25 സെമി. വലിപ്പമുള്ള കവര്‍ കൂടി അപേക്ഷയോടൊപ്പം വയ്ക്കണം. ഫോണ്‍: 04942400288, 2407356.

പ്രധാന വാർത്തകൾ
Top