17 November Saturday

എസ്എസ്സി വിജ്ഞാപനം: വെസ്റ്റേണ്‍ റീജണില്‍ 120 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 20, 2014

സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ വെസ്റ്റേണ്‍ റീജണില്‍ 120 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറ്റീഷ്യന്‍ ഗ്രേഡ് 3: 15 ഒഴിവ്. ഫുഡ് ന്യൂട്രീഷ്യന്‍/ഡയറ്റിക്സ് ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജ്മെന്റില്‍ പിജി ഹോസ്പിറ്റല്‍/മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറ്റീഷ്യനായി രണ്ടുവര്‍ഷ പരിചയം. അല്ലെങ്കില്‍ ഹോം സയന്‍സില്‍ ബിരുദവും ഡയറ്റിക്സില്‍ ഡിപ്ലോമയും. രണ്ടുവര്‍ഷ ജോലിപരിചയവും വേണം.

ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്: 21 ഒഴിവ്. കൊമേഴ്സ്/എക്കണോമിക്സ്/നിയമബിരുദം.ഡ്രോട്ട്സ്മാന്‍ ഗ്രേഡ് ഒന്ന്: പ്ലസ്ടുവും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമയും. വെഹിക്കിള്‍ വിങ്ങിലെ ഒഴിവിന് പ്ലസ്ടുവും ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമയുംസീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്, അസിസ്റ്റന്റ് എപിഗ്രാഫിസ്റ്റ്, ക്ലര്‍ക്ക്, അസി.മാനേജര്‍ കം സ്റ്റോര്‍ കീപ്പര്‍, ജൂനിയര്‍ കാര്‍ട്ടോഗ്രാഫിക് അസിസ്റ്റന്റ്, അക്കൗണ്ടന്റ്, സ്റ്റോര്‍ സൂപ്രണ്ട്, സീനിയര്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, ക്വാറന്റൈന്‍ ഇന്‍സ്പെക്ടര്‍, സീനിയര്‍ റേഡിയോ ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

അപേക്ഷാഫീസ് 50 രൂപ. എസ്സി/എസ്ടി/വനിതകള്‍./വികലാംഗര്‍/വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല www.sscwr. വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചശേഷം അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച് അപേക്ഷിക്കണം. അപേക്ഷ ആഗസ്ത് 14നുമുമ്പ് ലഭിക്കണം.

പ്രധാന വാർത്തകൾ
Top