17 November Saturday

പിഎസ‌്സി : സിവിൽ പൊലീസ‌് ഓഫീസർ പരീക്ഷ 26ന‌് ; പരീക്ഷാകേന്ദ്രത്തിൽ മാറ്റം

വെബ് ഡെസ്‌ക്‌Updated: Wednesday May 23, 2018


തിരുവനന്തപുരം
കാറ്റഗറി നമ്പർ 653/2017 പ്രകാരം പൊലീസ് വകുപ്പിൽ വുമൺ സിവിൽ പൊലീസ് ഓഫീസർ (വനിത പൊലീസ് കോൺസ്റ്റബിൾ), കാറ്റഗറി നമ്പർ 657/2017 പ്രകാരം പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫീസർ എന്നീ തസ്തികകളിലേക്ക്്  26ന് പകൽ 1.30 മുതൽ 03.15 വരെ ഒഎംആർ പരീക്ഷ നടക്കും.

പരീക്ഷയ‌്ക്ക‌്  തെരഞ്ഞെടുത്തിരുന്ന എംജിഎം എൻഎസ്എസ് എച്ച്എസ്എസ് ളാക്കാട്ടൂർ, കോട്ടയം  സെന്ററിൽ ഉൾപ്പെടുത്തിയിരുന്ന ഉദ്യോഗാർഥികളെ (രജിസ്റ്റർ നമ്പർ 425180 മുതൽ 425479 വരെയുള്ള 300 പേർ), സാങ്കേതിക കാരണങ്ങളാൽ സാന്റാ മറിയ പബ്ലിക് സ്കൂൾ ആൻഡ‌്  ജൂനിയർ കോളേജ് കൂരോപ്പട കോട്ടയം എന്ന പരീക്ഷാകേന്ദ്രത്തിലേക്ക് മാറ്റിയതായി പിഎസ‌്സി അറിയിച്ചു.  ഉദ്യോഗാർഥികൾ എംജിഎം എൻഎസ്എസ് എച്ച്എസ്എസ് ലാക്കത്തൂർ, ലാക്കത്തൂർ പിഒ കോട്ടയം എന്ന് രേഖപ്പെടുത്തിയ ഹാൾടിക്കറ്റുമായി മാറ്റം വന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.

പൊലീസ് വകുപ്പിൽ വുമൺ സിവിൽ പൊലീസ് ഓഫീസർ (വനിത പൊലീസ് കോൺസ്റ്റബിൾ), കാറ്റഗറി നമ്പർ 657/2017 പ്രകാരം പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫീസർ എന്നീ തസ്തികകളിലേക്ക്് ഏപ്രിൽ 24ന് മുമ്പ് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി വരുന്ന ഉദ്യോഗാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. മെയ‌് ഏഴു മുതൽ പരീക്ഷാതീയതി വരെ ഡൗൺലോഡ് ചെയ്ത റിവൈസ്ഡ് അഡ്മിഷൻ ടിക്കറ്റുമായി വരുന്ന ഉദ്യോഗാർഥികളെ മാത്രമേ പരീക്ഷ എഴുതാൻ അനുവദിക്കുകയുള്ളൂ.

ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 485/2015 പ്രകാരം കെമിക്കൽ എക്സാമിനേഴ്സ് ലാബോറട്ടറി വകുപ്പുകളിൽ ജൂനിയർ സയന്റിഫിക് ഓഫീസർ തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷൻ 29ന്  പി എസ് സി ആസ്ഥാന ഓഫീസിൽ നടത്തും.  വിവരങ്ങൾക്ക് ഒ ടി ആർ പ്രൊഫൈൽ സന്ദർശിക്കുക.

അനുയോജ്യതാ പരിശോധന
കാറ്റഗറി നമ്പർ 222/2015 പ്രകാരം കോഴിക്കോട് ജില്ലയിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡിൽ അസി. സെയിൽസ്മാൻ തസ്തികയുടെ സാധ്യതാപട്ടികയിൽ ഉൾപ്പെട്ട ഭിന്നശേഷിയുള്ളവർക്കുള്ള അനുയോജ്യതാ പരിശോധന  31 ന് മലപ്പുറം ജില്ലാ  പിഎസ്സി ഓഫീസിൽ നടത്തും. വിവരങ്ങൾക്ക് ഒടിആർ പ്രൊഫൈൽ സന്ദർശിക്കുക. 

ഒഎംആർ പരീക്ഷ
കാറ്റഗറി നമ്പർ 332/2017 പ്രകാരം കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഫിസിക്സ്, തസ്തികയ്ക്ക്  ജൂൺ അഞ്ചിനും  കാറ്റഗറി നമ്പർ 541/2017 പ്രകാരം ഇൻഡ്യൻ സിസ്റ്റം ഓഫ് മെഡിസിൻ/ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ മെഡിക്കൽ ഓഫീസർ (ആയുർവേദ)/ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ആയുർവേദ) തസ്തികയ്ക്ക്  ജൂൺ ഏഴിനും  രാവിലെ 7.30 മുതൽ 9.15 വരെ നടക്കുന്ന ഒഎംആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ ഒ ടി ആർ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

ഇന്റർവ്യൂ
കാറ്റഗറി നമ്പർ 515/2015 പ്രകാരം തൃശൂർ ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയ്ക്ക്  23നും 24നും  പിഎസ് സി തൃശൂർ ജില്ലാ ഓഫീസിലും കാറ്റഗറി നമ്പർ 315/2017 പ്രകാരം ജില്ലാ സഹകരണ ബാങ്കിൽ ക്ലർക്ക്/കാഷ്യർ പാർട്ട് രണ്ട് (സൊസൈറ്റി ക്വാട്ടാ എൻസിഎ മുസ്ലിം) തസ്തികയ്ക്ക് 25ന് പി എസ്സി  എറണാകുളം റീജ്യണൽ ഓഫീസിലും കാറ്റഗറി നമ്പർ 609/2017 പ്രകാരം കോളേജ് വിദ്യാഭ്യാസവകുപ്പിൽ (മ്യൂസിക് കോളേജുകൾ) ലക്ചറർ ഇൻ വീണ (എൻസിഎ‐മുസ്ലിം) തസ്തികയ്ക്ക്  ജൂൺ 13ന് പിഎസ്സി ആസ്ഥാന ഓഫീസിലും  ഇന്റർവ്യൂ നടത്തും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top