14 November Wednesday

കെ മാറ്റ് ഫെബ്രുവരി 4ന് അപേക്ഷ സ്വീകരിച്ചുതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Nov 16, 2017

തിരുവനന്തപുരം>  കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എംബിഎ പ്രവേശനത്തിന് അര്‍ഹത നേടുന്നതിന് വേണ്ടിയുള്ള കെ മാറ്റ്  ഫെബ്രുവരി നാലിന് നടത്തും. കെ മാറ്റ് കേരള 2018, കേരള സര്‍വകലാശാലയുടെ ആഭിമുഖ്യത്തിലും പ്രവേശനമേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും ആണ് നടത്തുന്നത്. 

അപേക്ഷകള്‍ 16 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ kmatkerala.in ഓണ്‍ലൈനായി ഫീസ് അടയ്ക്കേണ്ട അവസാന തീയതി ജനുവരി 19, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20ന് വൈകിട്ട് 5 വരെ. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ www.keralauniverstiy.ac.in  ന്യൂസ് എന്ന ലിങ്കില്‍ ലഭിക്കും.

പ്രധാന വാർത്തകൾ
Top