21 May Monday

ജിപ്മര്‍ മെഡിക്കല്‍ പിജി പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2017

പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (ജിപ്മര്‍)ല്‍ എംഡി, എംഎസ്, ഡിഎം, എംസിഎച്ച് കോഴ്സുകളുടെ പ്രവേശനപരീക്ഷയ്ക്ക്  ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍  മാര്‍ച്ച് 13മുതല്‍ ഏപ്രില്‍ 19വരെ. മെയ് 21നാണ് പ്രവേശനപരീക്ഷ.

മെഡിക്കല്‍ ബിരുദം 55 ശതമാനം മാര്‍ക്കോടെ (എസ്സി/എസ്ടി വിഭാഗത്തിന് 50 ശതമാനം മാര്‍ക്ക്) പാസായിരിക്കണം. 2017 ജൂണ്‍ 30നകം 12 മാസത്തെ ഇന്റേണ്‍ഷിപ്പ് കഴിഞ്ഞിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.jipmer.edu.in വെബ്സൈറ്റില്‍ നിന്നറിയാം.
 

 

 

 

 

 
പ്രധാന വാർത്തകൾ
Top