18 September Tuesday

പരിയാരം മെഡിക്കല്‍ കോളേജില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളില്‍ ഇന്റര്‍വ്യൂ 25,26 തിയതികളില്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 19, 2017

കണ്ണൂര്‍ > അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസി (പരിയാരം മെഡിക്കല്‍ കോളേജ്) ല്‍ 2017-18 അധ്യയന വര്‍ഷത്തെ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളില്‍ മാനേജുമെന്റ് ക്വാട്ടയില്‍ അപേക്ഷിച്ചവര്‍ക്കുള്ള ഇന്റര്‍വ്യൂ തീയ്യതി പ്രഖ്യാപിച്ചു. ആഗസ്ത് 25, 26 തിയ്യതികളില്‍ ഡയരക്ടറുടെ ഓഫീസിലാണ് ഇന്റര്‍വ്യൂ. ഇതുപ്രകാരം ഡി.എം.എല്‍.ടി, ഡി.സി.വി.ടി കോഴ്സുകളില്‍ 25 നും ഡി.ആര്‍.ടി, ഡി.ഒ.ടി.ടി കോഴ്സുകളില്‍ 26 നും രാവിലെ 10 മണിക്കാണ് ഇന്റര്‍വ്യൂ. ഡി.ഡി.ടി കോഴ്സില്‍ 26 ന് ഉച്ചയ്ക്ക് 1.30 മണിക്കാണ് ഇന്റര്‍വ്യൂ ആരംഭിക്കുക.

ഇന്റര്‍വ്യൂ കാര്‍ഡ് ഇതിനോടകംതന്നെ അപേക്ഷകര്‍ക്ക് അയച്ചിട്ടുണ്ട്. അപേക്ഷയില്‍ നല്‍കിയ ഇമെ യില്‍ വിലാസത്തിലും വിവരം നല്‍കിയിട്ടുണ്ട്. വിശദാംശങ്ങള്‍ സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂ ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും പരിയാരം മെഡിക്കല്‍ കോളേജിലെ അഡ്മിഷന്‍ സെല്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 

23.08.2017 നകം ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കാത്ത അപേക്ഷകരുണ്ടെങ്കില്‍, മെഡിക്കല്‍ കോളേജിലെ അഡ്മിഷന്‍സെല്‍ ഓഫീസില്‍ നേരിട്ടോ 0497 2882140 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണെന്നും അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയരക്ടര്‍ അറിയിച്ചു.





 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top