Top
19
Tuesday, December 2017
About UsE-Paper

ഹയര്‍ സെക്കന്‍ഡറി സ്കൂള്‍മാറ്റം: അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ

Sunday Oct 23, 2016
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറിയില്‍ പ്രവേശനം നേടിയവരില്‍ സ്കൂള്‍മാറ്റം ആവശ്യമായ വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കള്‍ ഒക്ടോബര്‍ 24 വൈകിട്ട് അഞ്ചിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

അപേക്ഷയോടൊപ്പം വിദ്യാര്‍ഥി ഇപ്പോള്‍ പഠിക്കുന്ന സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ റിപ്പോര്‍ട്ട് (വിദ്യാര്‍ഥിയുടെ ഹാജര്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവയടങ്ങിയ ശുപാര്‍ശകത്ത്), പ്രവേശനം ആഗ്രഹിക്കുന്ന സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ വേക്കന്‍സി റിപ്പോര്‍ട്ട് അടങ്ങിയ നിരാക്ഷേപ സാക്ഷ്യപത്രവും യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഉള്‍ക്കൊള്ളിച്ചിരിക്കണം. ഒന്നാംവര്‍ഷ പരീക്ഷയുടെ വിജ്ഞാപന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 24നുശേഷം സ്കൂള്‍ മാറ്റത്തിനുള്ള അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്നും ഡയറക്ടര്‍ അറിയിച്ചു.