18 November Sunday

എന്‍ജിനിയറിങ് മൂന്നാംഘട്ടവും മെഡിക്കല്‍ ആദ്യ അലോട്ട്മെന്റും ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Jul 20, 2017

തിരുവനന്തപുരം >  2017ലെ മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലെ ഒന്നാംഘട്ട അലോട്ട്മെന്റ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലേക്കുള്ള അലോട്ട്മെന്റാണ് ഒന്നാംഘട്ടത്തില്‍ പ്രസിദ്ധീകരിക്കുന്നത്. 2017ലെ എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റും വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.  

സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലേക്കുള്ള അലോട്ട്മെന്റ് രണ്ടാംഘട്ടത്തിലാണ്. ഇതിനുള്ള ഓപ്ഷന്‍ ആഗസ്ത് എട്ടുമുതല്‍ സ്വീകരിക്കും.
സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലേക്കുള്ള അലോട്ട്മെന്റിന് ജൂലൈ 23ന് വിദ്യാര്‍ഥികളില്‍ നിന്നും ന്യൂനപക്ഷ ക്വാട്ടയുടെയും എന്‍ആര്‍ഐ ക്വാട്ടയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കും. ആഗസ്ത് എട്ടുമുതല്‍  16വരെ സ്വാശ്രയ കോളേജുകളിലേക്കുള്ള ഓപ്ഷന്‍ സ്വീകരിച്ചുതുടങ്ങും. 18ന് രണ്ടാംഘട്ട മെഡിക്കല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.cee-kerala.org

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top