23 October Tuesday

കുസാറ്റ് പ്രവേശനപരീക്ഷ ഏപ്രില്‍ 28, 29ന്

വെബ് ഡെസ്‌ക്‌Updated: Friday Jan 5, 2018

കൊച്ചി > കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിവിധ കോഴ്സുകളുടെ പ്രവേശനത്തിനുവേണ്ടി അഖിലേന്ത്യാതലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷ (ക്യാറ്റ് 2018) ഏപ്രില്‍ 28, 29 തീയതികളില്‍ നടക്കും. ബിടെക്, നിയമം, ബിരുദാനന്തര ബിരുദ കോഴ്സുകളിലും പ്രവേശനപരീക്ഷ ഉണ്ടാകും. കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കംപ്യൂട്ടര്‍ അധിഷ്ഠിതമായി നടത്തുന്ന പ്രവേശനപരീക്ഷ എഴുതാന്‍ സൌകര്യമുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ബിടെക് പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ ഫെബ്രുവരി ഒന്നുമുതല്‍ സര്‍വകലാശാലാ വെബ്സൈറ്റായ www.cusat.nic.in ല്‍ ലഭ്യമാകും.

പ്രധാന വാർത്തകൾ
Top