22 September Saturday

കുസാറ്റ്: പി.ജി മൂന്നാംഘട്ട സ്പോട്ട് അഡ്മിഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


കൊച്ചി
കൊച്ചി സർവകലാശാല 2018 19 വർഷത്തിൽ നടത്തുന്ന പി.ജി കോഴ്സുകളിലേക്ക് പ്രവേശന  മൂന്നാംഘട്ട സ്പോട്ട് അഡ്മിഷൻ  വെള്ളിയാഴ്ച്ച  രാവിലെ 9.00 മണിക്ക് നടക്കും. ഓരോ കോഴ്സുകളുടേയും സീറ്റ് നിലവാരം സർവകലാശാല വെബ്സൈറ്റായ  www.cusat.nic.in      ൽലഭിക്കും. 

എസ്.സി/എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിലേക്ക്  സർവകലാശാലയുടെ പ്രവേശന പരീക്ഷയിൽ പങ്കെടുക്കാത്ത, ഇതേ വിഭാഗത്തിൽ മിനിമം യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. എസ്.സി/എസ്.ടി. വിഭാഗത്തിന്റെ അഭാവത്തിൽ ഒ ഇ സി വിഭാഗക്കാർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാമെന്ന് ഐ.ആർ.എ.എ. വിഭാഗം അറിയിച്ചു. വിശദ വിവരങ്ങൾക്ക് 0484 2577100/2577159.
 

പ്രധാന വാർത്തകൾ
Top