19 January Saturday

ഭിന്നശേഷിക്കാരായ ബിടെക‌് വിദ്യാർഥികൾക്ക‌് ഗ്രേസ‌്മാർക്ക‌്

വെബ് ഡെസ്‌ക്‌Updated: Monday Dec 31, 2018

തിരുവനന്തപുരം > സാങ്കേതിക സർവകലാശാലയ‌്ക്ക‌് കീഴിലെ കോളേജുകളിലെ ഭിന്നശേഷിക്കാരായ ബി ടെക‌് വിദ്യാർഥികൾക്ക‌് ഗ്രേസ‌് മാർക്ക‌് അനുവദിച്ച‌് ഉത്തരവായി.  40 ശതമാനമോ അതിലധികമോ ബധിരത ബാധിച്ച അല്ലെങ്കിൽ കേൾവിക്ക‌് 70 ശതമാനത്തിലധികം തകരാർ സംഭവിച്ച കുട്ടികൾക്കാണ‌് മാർക്കിന‌് അർഹത.

വിദ്യർഥികൾക്ക‌് ലഭിച്ച മാർക്കിന്റെ പരമാവധി 25 ശതമാനം പരീക്ഷാഫലം നിശ്ചയിക്കുന്ന സമയം  ഗ്രേസ‌്മാർക്കായി നൽകും. റെഗുലർ, സപ്ലിമെന്ററി പരീക്ഷ എഴുതുന്നവർക്കും മാർക്കിന‌് അർഹതയുണ്ട‌്. പ്രാക്ടിക്കൽ/ലാബ‌്/വൈവ വോസി/സെമിനാർ എന്നിവയിൽ വിജയിക്കുന്നതിനാണ‌് ഗ്രേസ‌് മാർക്ക‌് നൽകുക. സർവകലാശാല നിർദേശിക്കുന്ന സമയത്ത‌് എല്ലാവിധ രേഖകളോടുംകൂടി പ്രിൻസിപ്പൽ വഴി കൺട്രോളർ ഓഫ് എക്സാമിനേഷനാണ‌് അപേക്ഷ സമർപ്പിക്കേണ്ടത‌്.

 പ്രവേശന പരിക്ഷാ സമയത്ത‌് ഹാജരാക്കിയ വൈകല്യ സർട്ടിഫിക്കറ്റിനെ അടിസ്ഥാനമാക്കിയാണ‌് ഗ്രേസ‌്മാർക്ക‌് നൽകുകയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


പ്രധാന വാർത്തകൾ
Top