21 September Friday

ആര്‍ക്കിടെക്ചര്‍ പ്രവേശനം: നാറ്റ അപേക്ഷ 2 വരെ

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2017

2017-18 അധ്യയനവര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകളിലും സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ കോളേജുകളിലും ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബിആര്‍ക്) കോഴ്സിന് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കൌണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ എഴുതി നിശ്ചിതയോഗ്യത നേടണം.

www.nata.nic.in എന്ന വെബ്സൈറ്റിലെ Online Registration for NATA 2017”എന്ന ലിങ്കിലൂടെ ഫെബ്രുവരി രണ്ടുവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

സംസ്ഥാനത്തെ ആര്‍ക്കിടെക്ചര്‍ കോഴ്സ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണര്‍  അപേക്ഷകള്‍ ക്ഷണിക്കുമ്പോള്‍ www.cee.kerala.gov.inഎന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതും അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും നിശ്ചിതസമയത്തിനകം സമര്‍പ്പിക്കേണ്ടതുമാണ്. കൂടാതെ ആര്‍ക്കിടെക്ചര്‍ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിനായി നാറ്റ സ്കോറും യോഗ്യതാപരീക്ഷയിലെ മാര്‍ക്ക് വിവരങ്ങളും യഥാസമയം സമര്‍പ്പിക്കണം

പ്രധാന വാർത്തകൾ
Top