എം ടി അവാര്‍ഡ്

എം ടി മ്യൂസിയം ഇന്നുകൂടി അമൂല്യ ശേഖരം കാണാന്‍ ജനപ്രവാഹം

Saturday Feb 25, 2017
ംലയറലസെ
വിജയ് യേശുദാസ് പാടുന്നു

കോഴിക്കോട്> 'മലയാളത്തിന്റെ പുണ്യമെന്ന് ഞാന്‍ കരുതുന്ന മഹാനായ എം ടിയുടെ ജീവിതയാത്രയും വിജയഗാഥയും പുതിയ തലമുറയ്ക്ക് ആവേശവും നിമിത്തവുമായിത്തീരാന്‍ ഈ പ്രദര്‍ശനം സഹായകമാകും' എന്നായിരുന്നു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. പി എസ് ശ്രീധരന്‍ പിള്ള അഭിപ്രായ പുസ്തകത്തില്‍ കുറിച്ചത്. ഒപ്പം പ്രൌഢം, ഗംഭീരം, അതിമനോഹരം... ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയിലെ അഭിപ്രായ പുസ്തകത്തില്‍ നിരവധിപേര്‍ ഇങ്ങനെ കുറിച്ചിട്ടു.
   എഴുത്തിനു പിന്നിലെ വിശ്വസാഹിത്യകാരന്റെ ജീവിതത്തിന് ദൃശ്യരൂപമൊരുക്കിയ 'ദേശാഭിമാനി എം ടി മ്യൂസിയം'  ചരിത്രത്താളുകളിലേക്ക് മാറുമ്പോള്‍, ജനഹൃദയങ്ങളും അതേറ്റെടുക്കുകയായിരുന്നു. ജീവിച്ചിരിക്കേ ഒരു എഴുത്തുകാരനുള്ള വലിയ ബഹുമതിയായി അദ്ദേഹത്തിന്റെ അമൂല്യ നിധികളുടെ മ്യൂസിയം ഒരുക്കിയായിരുന്നു 'ദേശാഭിമാനി' ആദരമൊരുക്കിയത്. അപൂര്‍വ ചിത്രങ്ങളും ബഹുമതികളും കൈയെഴുത്തുപ്രതികളുമെല്ലാം ഒരുനോക്കു കാണാന്‍ പതിനായിരങ്ങളാണ് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ഒരുക്കിയ പ്രത്യേക മ്യൂസിയത്തില്‍ എത്തിയത്. തിരക്ക് മാനിച്ച് ശനിയാഴ്ചയും പ്രദര്‍ശനം തുടരും. 
 ജ്ഞാനപീഠം ജേത്രിയും പ്രശസ്ത ഒഡിഷ എഴുത്തുകാരിയുമായ പ്രതിഭാ റായ്, എം മുകുന്ദന്‍, സേതു, കെ പി രാമനുണ്ണി, പി കെ പാറക്കടവ്, ടി ഡി രാമകൃഷ്ണന്‍, നടന്‍ മധു, സംവിധായകന്‍ ഹരിഹരന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രദര്‍ശനം കാണാന്‍ വിവിധ ദിവസങ്ങളിലായി എത്തിയിരുന്നു.