ാമേംമൃറ

സാഹിത്യ മത്സര വിജയികള്‍

Friday Feb 24, 2017
ംലയറലസെ
'മഹാസാഗരം' നാടകം കോഴിക്കോട് ടാഗോള്‍ ഹാളില്‍ അരങ്ങേറിയപ്പോള്‍


കോഴിക്കോട് > ദേശാഭിമാനി എംടി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി വീട്ടമ്മമാര്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ഇ ആര്‍ പ്രിന്‍സി ഒന്നാം സ്ഥാനം നേടി. ചേഞ്ചേരി കുനിയില്‍ മനോജിന്റെ ഭാര്യയാണ്. കമ്പിളിപറമ്പ് എടക്കലംചേരിതാഴം കളത്തില്‍ ജസീനക്കാണ് രണ്ടാം സ്ഥാനം. കാരപ്പറമ്പ് കക്കോട്ടില്‍ വീട്ടില്‍ കെ ശാലിനി മൂന്നാം സ്ഥാനം നേടി.


വീട്ടമ്മമാര്‍ക്കുള്ള ലേഖന മത്സരത്തില്‍ കെ പി എ ഹസീനക്കാണ് ഒന്നാംസ്ഥാനം. കൊടുവള്ളി പന്നിക്കോട്ടൂര്‍ സ്വദേശിയാണ്. സമീര്‍ കാവാടിന്റെ ഭാര്യയാണ്. മലപ്പുറം എടരിക്കോട് ഹരിതത്തില്‍ ബാബുവിന്റെ ഭാര്യ അജിത്രിക്കാണ് രണ്ടാം സ്ഥാനം. പാലാഴി സ്വദേശി എ ശോഭന മൂന്നാം സ്ഥാനം നേടി. പൊക്കിണാരി രാധാകൃഷ്ണന്‍ നായരുടെ ഭാര്യയാണ്.


കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ ഫാറൂഖ് കോളേജ് രണ്ടാം വര്‍ഷ ബിഎ സോഷ്യോളജി വിദ്യാര്‍ഥി മുഹമ്മദ് സാദിഖ് ഒന്നാം സ്ഥാനം നേടി. കാലടി സംസ്കൃത സര്‍വകലാശാല എംഫില്‍ വിദ്യാര്‍ഥിനി എ പി അശ്വതിക്കാണ് രണ്ടാം സ്ഥാനം. കല്‍പ്പറ്റ എന്‍എംഎസ് ഗവ. കോളേജ് വിദ്യാര്‍ഥി എ കെ ജാഫറിനാണ് മൂന്നാംസ്ഥാനം. 


വിജയികള്‍ക്ക് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഉപഹാരങ്ങള്‍ നല്‍കി. ഡോ. പി കെ ഷാജി ക്വിസ്മാസ്റ്ററായിരുന്നു