ാമേംമൃറ

എം ടി മ്യൂസിയം കോഴിക്കോട്ട്: മന്ത്രി ബാലന്‍

Wednesday Feb 22, 2017


കോഴിക്കോട് > എം ടിയുടെ സമ്പൂര്‍ണ മ്യൂസിയം കോഴിക്കോട്ട് ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. എം ടി അനുവദിക്കുകയാണെങ്കില്‍ സ്ഥിരം മ്യൂസിയം സജ്ജീകരിക്കാം. എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയം ഒരുക്കുന്നതിന് സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. 40 കോടിയില്‍പരം രൂപ ചെലവില്‍ വിപുലമായ സമുച്ചയമാണ് ഒരുക്കുന്നത്. സാംസ്കാരിക സമുച്ചയം പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ അതിനുമുമ്പ് മ്യൂസിയം യാഥാര്‍ഥ്യമാക്കാന്‍ തയ്യാറാണ്.