ാമേംമൃറ

സെമിനാര്‍ ഇന്ന്

Wednesday Feb 22, 2017


പകല്‍ 2.00-3.30
മതാന്ധകാലത്തെ വെളിച്ചപ്പെടലുകള്‍
എം എന്‍ കാരശേരി, കെ പി രാമനുണ്ണി,
ഡോ. വി സി ഹാരിസ്.
ആമുഖം: കെ ടി കുഞ്ഞിക്കണ്ണന്‍
മോഡറേറ്റര്‍: എ കെ അബ്ദുള്‍ ഹക്കീം
ക്രോഡീകരണം: എ കെ രമേശ്
പകല്‍ 3.30-5.00
കാഥികന്റെ പണിപ്പുര
സേതു, കെ സി നാരായണന്‍,
ശിഹാബുദ്ദിന്‍   പൊയ്ത്തുംകടവ്.
ആമുഖം: എം കെ ഹരികുമാര്‍
മോഡറേറ്റര്‍: പി കെ ഗോപി
ക്രോഡീകരണം: യു ഹേമന്ത് കുമാര്‍

 വൈകിട്ട് 5.15-6.30
എംടിയുടെ ചിത്രഭാഷ
ജോണ്‍ പോള്‍
ആമുഖം: ഡോ. ആര്‍ വി എം ദിവാകരന്‍
മോഡറേറ്റര്‍: ജി പി രാമചന്ദ്രന്‍
ക്രോഡീകരണം: കെ വി ശശി


ഇന്നും
രജിസ്ട്രേഷന് അവസരം
കോഴിക്കോട് > ദേശാഭിമാനി-എം ടി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി തത്സമയ രജിസ്ട്രേഷന് അവസരം. സെമിനാര്‍ നടക്കുന്ന ടാഗോര്‍ ഹാളില്‍ ബുധനാഴ്ച രാവിലെ 8.30 മുതല്‍ 9.30 വരെയാണ് രജിസ്ട്രേഷന്‍. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പങ്കെടുക്കാം.
  കേന്ദ്ര-കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും.   


പുസ്തകമേളക്ക്
ഇന്ന് തുടക്കം
കോഴിക്കോട് > എം ടി ഫെസ്റ്റിന്റെ ഭാഗമായുള്ള പുസ്തകമേള ബുധനാഴ്ച ടാഗോര്‍ ഹാളില്‍ തുടങ്ങും. പ്രമുഖ പ്രസാധകര്‍ അണിനിരക്കുന്ന  മേളയില്‍ എം ടി എഴുതിയ പുസ്തകങ്ങളും എം ടിയെക്കുറിച്ച് പ്രമുഖര്‍ എഴുതിയ കൃതികളും വില്‍പ്പനക്കുണ്ടാകും.
ഡിസി ബുക്സ്, കറന്റ് ബുക്സ്, ദേശാഭിമാനി ബുക്ക് ഹൌസ്, നാഷണല്‍ ബുക്സ്റ്റാള്‍, ഹരിതം ബുക്സ്,  ലിപി ബുക്സ് തുടങ്ങിയ പതിനഞ്ചോളം പ്രസാധകരുടെ സ്റ്റാളുകളുണ്ടാകും. കറന്റ് ബുക്സ് ഒരുക്കുന്ന എം ടി കൃതികളുടെ 'എം ടി കോര്‍ണറാ'ണ് മേളയുടെ പ്രത്യേകത. ആകര്‍ഷകമായ  വിലയില്‍ കൃതികള്‍  ലഭിക്കും. പുസ്തകമേള വ്യാഴാഴ്ച വൈകിട്ട് സമാപിക്കും.


പുരസ്കാര വിതരണം
കോഴിക്കോട് > ദേശാഭിമാനി എംടി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ബുധനാഴ്ച പുരസ്കാരം സമ്മാനിക്കും. ദേശീയ സാഹിത്യ സെമിനാര്‍ നടക്കുന്ന ടാഗോര്‍ ഹാളിലെ വേദിയില്‍ ജ്ഞാനപീഠ ജേത്രി പ്രതിഭാറായ് പുരസ്കാരങ്ങള്‍ നല്‍കും. കഥാരചന, ഹ്രസ്വചിത്ര നിര്‍മാണം, വാരിക നടത്തിയ മത്സരങ്ങള്‍ എന്നിവയിലെ വിജയികള്‍ക്കാണ് പുരസ്കാരം.