20 April Friday

ഉറക്കത്തിനിടെ കട്ടിലില്‍നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Thursday Jan 12, 2017

മലയിന്‍കീഴ് > ഉറക്കത്തിനിടെ കട്ടിലില്‍നിന്ന് താഴെവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലയംപറമ്പില്‍ വീട്ടില്‍ പരേതനായ ഗോപിനാഥന്‍നായരുടെ മകന്‍ ബൈജു (അനി- 42)വാണ് മരിച്ചത്. കഴിഞ്ഞ നവംബര്‍ 16ന് രാത്രി 12നാണ് വീണത്. അടുത്തദിവസം അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും സാരമാക്കിയിരുന്നില്ല. തുടര്‍ന്ന് 23ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ടിവി മെക്കാനിക്കായ ബൈജു അവിവാഹിതനാണ്. മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: പ്രഭാവതി. സഹോദരി: ബിന്ദു.


Top