Top
20
Wednesday, September 2017
About UsE-Paper

വാഹനാപകടത്തില്‍ നഗരസഭാ ജീവനക്കാരി മരിച്ചു

Tuesday Dec 8, 2020

ആറ്റിങ്ങല്‍ > ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാരി വാഹനാപകടത്തില്‍ മരിച്ചു. രാമച്ചംവിള മേലതില്‍വീട്ടില്‍ സിന്ധു (44)വാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ ദേശീയപാതയില്‍ തോട്ടയ്ക്കാട് പാലത്തിനു സമീപത്താണ് അപകടമുണ്ടായത്. സഹപ്രവര്‍ത്തകനൊപ്പം പോകവെ ബൈക്ക് തെന്നിമറിയുകയും സിന്ധു ബസിനടിയിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ആറ്റിങ്ങല്‍ നഗരസഭാ കാര്യാലയത്തിനു മുന്നിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വച്ചു. പരേതനായ മോഹനനാണ് ഭര്‍ത്താവ്. മക്കള്‍: മോനിഷ, അനീഷ്. നഗരസഭാ കണ്ടിന്‍ജന്റ് വിഭാഗം ജീവനക്കാരിയായിരുന്നു സിന്ധു.