22 June Friday

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് നാട്ടിലെത്തിയ പ്രവാസി മരിച്ചു

Friday Mar 9, 2018

അനിൽകുമാർ

അനിൽകുമാർ

കിളിമാനൂർ > സംസ്ഥാനപാതയിൽ കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിമുട്ടി കുവൈത്തിൽനിന്ന് ലീവിന് എത്തിയ പ്രവാസി മരിച്ചു.  വാമനപുരം കളമച്ചൽ ആനന്ദവിലാസത്തിൽ അനിൽകുമാറാ (48)ണ് മരിച്ചത്. പത്തു ദിവസം മുമ്പാണ് അനിൽകുമാർ നാട്ടിലെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് അപകടം.
തട്ടത്തുമല നെടുമ്പാറയിലെ ഭാര്യ വീട്ടിൽനിന്ന് കളമച്ചലിലെ കുടുംബവീട്ടിലേക്ക് പോകവെ എതിർദിശയിൽ വന്ന കിളിമാനൂർ ഡിപ്പോയിലെ ചരിപ്പറമ്പ് ലോക്കൽ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കും അനിൽകുമാറും ബസിനടിയിലേക്ക് കയറിപ്പോയി. നാട്ടുകാരും കിളിമാനൂർ എസ്ഐ അരുണിന്റെ നേതൃത്വത്തിൽ പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ഭാര്യ: രാജി. മക്കൾ: ജിനു, ജിത്തു (ഇരുവരും വിദ്യാർഥികൾ).

Top