23 April Monday

മരം മുറിക്കുന്നതിനിടെ പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു

Thursday Jan 4, 2018

കിളിമാനൂര്‍ > മരം മുറിക്കുന്നതിനിടെ ശിഖരം തലയിലടിച്ച് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഗൃഹനാഥന്‍ മരിച്ചു. കിളിമാനൂര്‍ അടയമണ്‍ ചെറുനാരകംകോട് കുന്നില്‍ വീട്ടില്‍ പി അജയനാ (38)ണ് മരിച്ചത്. കഴിഞ്ഞമാസം 22നായിരുന്നു അപകടം. അച്ഛന്‍: പുരുഷന്‍. അമ്മ: നിര്‍മല. ഭാര്യ: രജി. മക്കള്‍: രേവതി (കിളിമാനൂര്‍ ആര്‍ആര്‍വി ജിഎച്ച്എച്ച്എസ് എട്ടാം ക്ളാസ് വിദ്യാര്‍ഥിനി), അനന്ദു (അടയമണ്‍ യുപിഎസ് ആറാം ക്ളാസ് വിദ്യാര്‍ഥി). 

 

Top