Top
24
Wednesday, January 2018
About UsE-Paper

ഓഖി: 2 മൃതദേഹംകൂടി തിരിച്ചറിഞ്ഞു

Wednesday Jan 3, 2018

 കോവളം > ഓഖിദുരന്തത്തില്‍പ്പെട്ട് മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍കൂടി തിരിച്ചറിഞ്ഞു. വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തില്‍ ജെറോണ്‍ (50), പുല്ലുവിള ചെമ്പകരാമന്‍തുറ പിപി വിളയില്‍ സിറിള്‍ മിറാന്‍ഡ (55) എന്നിവരെയാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. വിഴിഞ്ഞം സ്വദേശി ഷൈന്‍, ക്രിസ്റ്റടിമ, ബന്ധു ജെറോണ്‍ എന്നിവരോടൊപ്പമാണ് ജെറോണ്‍ കടലില്‍ പോയത്. ക്രിസ്റ്റടിമ, ഷൈന്‍ എന്നിവരെ ഇനിയും കണ്ടെത്തിയിട്ടില്ല. ബേബിയാണ് ജെറോണിന്റെ ഭാര്യ. മക്കള്‍: മിനി, അശോകന്‍, സിന്ധു. ത്രേസ്യയാണ് സിറിള്‍ മിറാന്‍ഡയുടെ ഭാര്യ. മകന്‍: റോബിന്‍സണ്‍. ദുരന്തത്തില്‍പ്പെട്ട് മരിച്ച വിഴിഞ്ഞം സ്വദേശികളുടെ എണ്ണം ഇതോടെ എട്ടായി.