21 April Saturday

ആര്‍ സുന്ദരന്‍

Wednesday Jan 3, 2018

മംഗലപുരം > സിപിഐ എം കണിയാപുരം മുന്‍ ലോക്കല്‍ സെക്രട്ടറിയും കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന കണിയാപുരം കരിച്ചാറ മൈതാനി തിരുവാതിരയില്‍ ആര്‍ സുന്ദരന്‍ (57) നിര്യാതനായി. ഡിവൈഎഫ്ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം, ഡിവൈഎഫ്ഐ കഴക്കൂട്ടം ഏരിയ സെക്രട്ടറി, കഴക്കൂട്ടം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: അനിത (അണ്ടൂര്‍ക്കോണം സര്‍വീസ് സഹകരണ ബാങ്ക്), മക്കള്‍: അഖില്‍ സുന്ദര്‍( ബിരുദ വിദ്യാര്‍ഥി, സെന്റ് സേവ്യര്‍സ് കോളേജ്), അഖില സുന്ദര്‍ (പത്താം ക്ളാസ് വിദ്യാര്‍ഥിനി, കണിയാപുരം മുസ്ളീം ഗേള്‍സ് എച്ച്എസ്എസ്). സഹോദരങ്ങള്‍: ആര്‍ ഗോപന്‍, ആര്‍ മധുസൂദനന്‍ , ആര്‍ മോഹനകുമാര്‍, പി ശോഭനകുമാരി, അഡ്വ. ആര്‍ മുരളീധരന്‍. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 9ന്.

Top