Top
22
Monday, January 2018
About UsE-Paper

പ്രഭാത സവാരിക്കാരന്‍ ടൂറിസ്റ്റ് ബസിടിച്ച് മരിച്ചു

Tuesday Jan 2, 2018

കഴക്കൂട്ടം > ടൂറിസ്റ്റ് ബസിടിച്ച് പ്രഭാത സവാരിക്കാരന്‍ മരിച്ചു. അണ്ടൂര്‍ക്കോണം കുന്നുംപുറം നജീം മന്‍സിലില്‍ അബ്ദുല്‍ മജീദ്(70) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കുന്നുംപുറം തൌഹീദ് മന്‍സിലില്‍ ഷാഹുല്‍ ഹമീദിനെ തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ അണ്ടൂര്‍ക്കോണം കെഎസ്ഇബി സബ്സ്റ്റേഷനു മുന്നിലാണ്അപകടം നടന്നത്. സ്ഥിരമായി പ്രഭാത സവാരി നടത്തുന്ന ഇവര്‍ നടന്നുപോകുമ്പോള്‍ അതുവഴി വന്ന ടൂറിസ്റ്റ് ബസിന്റെ സാധനങ്ങള്‍ വയ്ക്കുന്ന ഭാഗത്തെ തുറന്നുകിടന്ന ഡോര്‍ ശരീരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുല്‍ മജീദ് മരിച്ചു. മൃതദേഹം ചൊവ്വാഴ്ച രാവിലെ അണ്ടൂര്‍ക്കോണം ജമാഅത്ത് പള്ളിയില്‍ ഖബറടക്കും. ഭാര്യ: ആബിദ ബീവി. മക്കള്‍: നാജ, സുമയ്യ, നജീം. മരുമക്കള്‍: ഷാജഹാന്‍, ഷാജഹാന്‍, റുഷിദ.