Top
24
Wednesday, January 2018
About UsE-Paper

അജ്ഞാതവാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

Tuesday Jan 2, 2018

നെയ്യാറ്റിന്‍കര > അജ്ഞാതവാഹനം ഇടിച്ച് രണ്ടരമാസമായി ചലനശേഷിയും, സംസാരശേഷിയും നഷ്ടപ്പെട്ട് കിടപ്പിലായിരുന്ന യുവാവ് മരിച്ചു. പിരായുംമൂട് ഒറ്റപ്ളാവിള സതിസദനത്തില്‍ പരേതനായ പ്രഭാകരന്റെയും അരുന്ധതിയുടെയും മകന്‍ പി സതികുമാര്‍(48) ആണ് മരണമടഞ്ഞത്. ദീര്‍ഘകാലം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സതികുമാറിനെ രണ്ടാഴ്ചമുമ്പാണ് ഡിസ്ചാര്‍ജ്  ചെയ്തത്. അബോധാവസ്ഥയിലായതിനാല്‍ ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കിയത്. തിങ്കളാഴ്ച പകലാണ് മരണം സംഭവിച്ചത്.
ഒക്ടോബര്‍ പതിമൂന്നിന് രാത്രി പാറശാലയിലായിരുന്നു ബൈക്ക് യാത്രികനായിരുന്ന സതികുമാറിനെ അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിച്ചത്. റോഡ്വക്കില്‍ ഗുരുതരമായിപരിക്കേറ്റ് അബോധാവസ്ഥയില്‍ കിടന്നിരുന്ന ഇയാളെ ഹൈവേപൊലീസാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. സതികുമാറിന്റെ മൊബൈല്‍ഫോണിലൂടെയാണ് പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചത്. ഓട്ടോഡ്രൈവറായിരുന്ന ഇയാള്‍ ഒരുസ്വകാര്യ അലക്ക് കമ്പനിയില്‍ ജോലിനോക്കുകയായിരുന്നു. ഭാര്യ: രാഖി. മക്കള്‍: ഐശ്വര്യ, ആര്യ. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന്