21 July Saturday

വീടിന് മുന്നില്‍ വീട്ടമ്മ ഓട്ടോ ഇടിച്ച് മരിച്ചു

Thursday Dec 7, 2017

കഴക്കൂട്ടം > ആട്ടോ ഇടിച്ച് വീട്ടമ്മ മരിച്ചു. തുമ്പ രാജീവ് നഗര്‍  പുതുവല്‍ പുരയിടത്തില്‍ ശോശാമ്മ ജോര്‍ജ് (73) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് വീടിന്റെ ഗേറ്റിന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. മറ്റൊരു  വാഹനം കടന്നുപോകുന്നതിനായി ഓട്ടോ വശത്തേക്ക് തിരിക്കുമ്പോള്‍ ശോശാമ്മയെ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശോശാമ്മയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മക്കള്‍: ശാന്ത, ഐബിന്‍, ശുഭ, രാജന്‍, വില്യം, ജോയ്, വിനോയ്, ബിജു, പരേതയായ കാതറിന്‍.  

Top