Top
18
Sunday, February 2018
About UsE-Paper

ബൈക്കില്‍ ടെമ്പോയിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

Saturday Nov 11, 2017

നെയ്യാറ്റിന്‍കര > ബൈക്കില്‍ ടെമ്പോയിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. നെയ്യാറ്റിന്‍കര ടൌണില്‍ കല്ലുവിള സരിഗമയില്‍ രാധാകൃഷ്ണ (56)നാണ് മരിച്ചത്. വെള്ളിയാഴ്ച പകല്‍ രണ്ടരയോടെ കല്ലുവിളയില്‍ പരേതന്റെ വീടിനു സമീപമായിരുന്നു അപകടം. സൂര്യ ടിവിയില്‍ ക്യാമറാമാനായിരുന്നു രാധാകൃഷ്ണന്‍.
വീട്ടില്‍നിന്ന് നെയ്യാറ്റിന്‍കര ജങ്ഷനിലേക്ക് ബൈക്കില്‍ പോകവെ രാധാകൃഷ്ണന്റെ ബൈക്കില്‍ എതിരെ വന്ന ടെമ്പോ ഇടിക്കുകയായിരുന്നു. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സത്യഭാമ (ടീച്ചര്‍ നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോണ്‍വെന്റ്). മക്കള്‍: അക്ഷയ്, ജഗന്‍.