20 April Friday

തെങ്ങ് വീണ് ഗൃഹനാഥന്‍ മരിച്ചു

Friday Nov 10, 2017

പാലോട് > തെങ്ങ് മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു. ചിപ്പന്‍ചിറ ആശാഭവനില്‍ ശശിധരന്‍നായരാ (65)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിനു സമീപത്തെ പുരയിടത്തിലായിരുന്നു അപകടം. തെങ്ങിന്റെ പകുതിയില്‍വച്ച് പോട് വീണ ഭാഗം കുറച്ച് മുറിച്ചശേഷം വടംകെട്ടി മൂവര്‍ സംഘം ചേര്‍ന്ന് വലിക്കവേ മൂടോടെ പിഴുതുവീഴുകയായിരുന്നു. മൂന്നുപേരും ഓടി മാറാന്‍ ശ്രമിച്ചെങ്കിലും ശശിധരന്‍നായരുടെ തലയിലേക്ക് തടി വീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുശീലകുമാരി. മക്കള്‍: ആശ, നിഷ. മരുമക്കള്‍: ജ്യോതിഷ്കുമാര്‍, അനില്‍കുമാര്‍.


Top