25 June Monday

വൃദ്ധന്‍ കിണറ്റില്‍ വീണ് മരിച്ചു

Wednesday Sep 13, 2017

കിളിമാനൂര്‍ > നഗരൂര്‍ ആല്‍ത്തറമൂട് കോട്ടപ്പുറത്ത് വീട്ടില്‍ സുന്ദരേശന്‍നായര്‍ (65)കിണറ്റില്‍വീണ് മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. കിണറ്റിന്റെ കൈവരിയില്‍ ഇരിക്കുകയായിരുന്ന സുന്ദരേശന്‍നായര്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറ്റിലെ ചെളിയില്‍ തലപുതഞ്ഞ സുന്ദരേശന്‍നായരെ നാട്ടുകാരും ആറ്റിങ്ങലില്‍നിന്ന് എത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് പുറത്തെടുത്തത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയില്‍ ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും. ഭാര്യ: ലളിതമ്മ. മക്കള്‍: ബേബി, ശ്രീകല.  മരുമക്കള്‍: തുളസി, വിജയന്‍.
 


Top