25 June Monday

മസ്കത്തില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച ഗൃഹനാഥന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Wednesday Sep 13, 2017

കോവളം > മസ്കത്തില്‍ ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്കരിച്ചു. പനവിള പുഷ്പഗിരി പ്ളാവിളവീട്ടില്‍ പരേതനായ കൊച്ചുകൃഷ്ണന്‍നാടാരുടെയും സരോജിനിയുടെയും മകന്‍ പുഷ്പരാജാ (42, അംബി)ണ് രണ്ടാഴ്ചമുമ്പ് മസ്കത്തിലെ സുമയില്‍ അപകടത്തില്‍ മരിച്ചത്. മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. മസ്കത്തില്‍ 12 വര്‍ഷത്തിലധികമായി മേയ്സനായി ജോലി ചെയ്തുവരികയായിരുന്നു. കുടുംബസമേതം മസ്കത്തിലായിരുന്ന പുഷ്പരാജ് മൂന്നുമാസംമുമ്പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. വീടുവച്ചതുമായി ബന്ധപ്പെട്ട കടം വീട്ടാനായി മൂന്നാഴ്ചമുമ്പ് വീണ്ടും മസ്കത്തിലേക്ക് പോയി. കടബാധ്യത തീര്‍ത്ത് ഒരുവര്‍ഷത്തിനുള്ളില്‍ മടങ്ങിയെത്താനായിരുന്നു തീരുമാനം. ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കെട്ടിടത്തില്‍നിന്ന് വീഴുകയായിരുന്നു. ബലിപെരുന്നാളുമായി ബന്ധപ്പെട്ട് മസ്കത്തില്‍ നീണ്ട അവധിയായതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയത്. ഭാര്യ: ഗ്ളാഡീസ് എസ് ബായി. മക്കള്‍: അഖില്‍ (ആറ്), അഖിഷ (നാല്).


Top