Top
20
Wednesday, September 2017
About UsE-Paper

ഓട്ടോറിക്ഷ വൈദ്യുതിപോസ്റ്റില്‍ ഇടിച്ച് യാത്രക്കാരന്‍ മരിച്ചു

Wednesday Sep 13, 2017

കഴക്കൂട്ടം > ഓട്ടോറിക്ഷ വൈദ്യുതിപോസ്റ്റില്‍ ഇടിച്ച് യാത്രക്കാരന്‍ മരിച്ചു. ഓട്ടോഡ്രൈവര്‍ക്ക് പരിക്കേറ്റു. കഠിനംകുളം ചിറക്കല്‍ മണക്കാട് വിളാകംവീട്ടില്‍ സുകുമാരന്റെ മകന്‍ അജി (39)യാണ് മരിച്ചത്. പരിക്കേറ്റ ഓട്ടോഡ്രൈവര്‍ ചിറക്കല്‍ സ്വദേശി രാജേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനംകുളം പൊലീസ് സ്റ്റേഷനുസമീപം തിങ്കളാഴ്ച രാത്രി 11നാണ് അപകടം നടന്നത്. പുതുക്കുറുച്ചിയില്‍നിന്ന് കണിയാപുരത്തേക്ക് വന്ന ഓട്ടോറിക്ഷ ജങ്ഷനിലെ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. വന്‍ ശബ്ദം കേട്ട് സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് അപകടമറിഞ്ഞത്. മരിച്ച അജി കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. ഭാര്യ: നീതു. മക്കള്‍: അനാമിക, നൈനിക, അവന്തിക.