• 31 ജൂലൈ 2014
  • 15 കര്‍ക്കടകം 1189
  • 3 ഷവ്വാല്‍ 1435
Latest News :
ഹോം  » ചരമം  » തൃശൂര്‍  » ലേറ്റസ്റ്റ് ന്യൂസ്

തടയണയില്‍ വീണുമരിച്ചു

ആലത്തൂര്‍: തടയണയിലൂടെ നടക്കുന്നതിനിടയില്‍ കാലുതെന്നി പുഴയില്‍ വീണയാള്‍ മരിച്ചു. വെങ്ങന്നൂര്‍ പറക്കുന്നം കുന്നങ്കാട് തങ്കവേലന്‍ (50)ആണ് മരിച്ചത്. ശനിയാഴ്ച വെങ്ങന്നൂര്‍ എടാംപറമ്പ് തടയണയുടെ കുറുകെ നടക്കുന്നതിനിടെയാണ് അപകടം. ബുധനാഴ്ച ഉച്ചയോടെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ വെങ്ങന്നൂര്‍ പാലത്തിനടിയില്‍നിന്ന് മൃതദേഹം കണ്ടെത്തി. ആലത്തൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ആലത്തൂരിലെ പലഹാരക്കടയിലെ ജോലിക്കാരനാണ്. തമിഴ്നാട് സ്വദേശിയായ ഇയാള്‍ എട്ടുവര്‍ഷമായി ആലത്തൂരിലാണ് താമസം. സഹോദരന്‍: തിരുമണന്‍.

സിഐടിയു നേതാവ് എം ജി ശ്രീകുമാര്‍

കുന്നംകുളം: തെക്കേപ്പുറം ശ്രീസവിധത്തില്‍ എം ജി ശ്രീകുമാര്‍ (64) നിര്യാതനായി. കെഎസ്ഇബി റിട്ട. അസി. എന്‍ജിനിയറാണ്. സിപിഐ എം കുന്നംകുളം വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം, കെഎസ്കെടിയു ഏരിയ സെക്രട്ടറി, സിഐടിയു ജില്ലാ കമ്മിറ്റിയംഗം, കെഎസ്ഇബി കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന സെക്രട്ടറി, അഞ്ഞൂര്‍þആര്‍ത്താറ്റ് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റെ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. സംസ്കാരം വ്യാഴാഴ്ച പകല്‍ 11ന് ഗുരുവായൂര്‍ നഗരസഭാ വാതക ശ്മശാനത്തില്‍. ഭാര്യ: സാവിത്രി (റിട്ട. പ്രധാനാധ്യാപിക, ജിഎല്‍പിഎസ്, പുന്നയൂര്‍ക്കുളം) മക്കള്‍: ശ്രീകല (ന്യൂസ് എഡിറ്റര്‍, മാതൃഭൂമി ന്യൂസ്), ശ്രീജിത്ത് (എന്‍ജിനിയര്‍, ടെക്നോപാര്‍ക്ക് തിരുവനന്തപുരം). മരുമകന്‍: ടി കെ വാസു (സിപിഐ എം തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം). ശ്രീകുമാറിന്റെ നിര്യാണത്തില്‍ ജില്ലാ സെക്രട്ടറി എന്‍ ആര്‍ ബാലന്‍ അനുശോചിച്ചു. കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിനും ശ്രീകുമാറിന്റെ നിര്യാണം കനത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

ബേബി

വടക്കാഞ്ചേരി: ചോറ്റുപാറ മാളിയേക്കല്‍ (കരിമ്പീച്ചിയില്‍) പരേതനായ കുര്യന്റെ മകന്‍ ബേബി (38) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച പകല്‍ മൂന്നിന് പൂമല ലിറ്റില്‍ ഫ്ളവര്‍ പള്ളി സെമിത്തേരിയില്‍. അമ്മ: ത്രേസ്യാമ്മ. സഹോദരങ്ങള്‍: ജോസ്, ലൂസി, സി. മെര്‍ലിന്‍ (ബദനി കോണ്‍ഗ്രിഗേഷന്‍), റാണി, റാഫി, ഷേര്‍ളി റീത്ത്.

കോഴിക്കടയിലെ ജീവനക്കാരന്‍ മരിച്ച നിലയില്‍

വാടാനപ്പള്ളി: കോഴിക്കടയിലെ ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. വാടാനപ്പള്ളി മൊളുബസാര്‍ വലിയകത്ത് അബൂബക്കറിന്റെ മകന്‍ ഗഫൂറാ (40)ണ് മരിച്ചത്. ബുധനാഴ്ച പുലച്ചെ 4.30 നാണ് മൃതദേഹം കണ്ടത്. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനാണ് മൃതദേഹം കണ്ടത്. ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: റാഹില. മക്കള്‍: ഇന്‍ഫാന്‍, ഷാബിദ്, ഷഹബാന്‍. വാടാനപ്പള്ളിയിലെ ആനന്ദ് ചിക്കന്‍ സെന്ററിലെ ജീവനക്കാരനാണ്. വാടാനപ്പള്ളി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

അപകടം 39 വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു

കൊടകര: 39 വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് തളര്‍ന്ന് കിടപ്പിലായിരുന്ന സ്ത്രീ മരിച്ചു. വലപ്പാടി കണ്ണൂക്കാടന്‍ മാത്യുവിന്റെ മകള്‍ ലിസി(53)യാണ് ബുധനാഴ്ച മരിച്ചത്. ചാലക്കുടിയില്‍ 39 വര്‍ഷം മുമ്പ് നടന്ന ക്രിസ്തുരാജ റാലിയില്‍ പങ്കെടുക്കാനായി പേരാമ്പ്ര പള്ളിയില്‍ നിന്നെത്തിയ ജാഥയിലേക്ക് കാര്‍ പാഞ്ഞുകയറിയായിരുന്നു അപകടം. സംസ്കാരം വ്യാഴാഴ്ച പകല്‍ 11ന് വല്ലപാടി ദേവമാതാ പള്ളി സെമിത്തേരിയില്‍. സഹോദരങ്ങള്‍: ശോശന്നം, പോളി, ഡേവിസ്, മേരി.

ട്രാക്ടര്‍ ക്വാറിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മണ്ണുത്തി: നിയന്ത്രണംവിട്ട ട്രാക്ടര്‍ കരിങ്കല്‍ ക്വാറിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ചാലക്കുടി പരിയാരം കാഞ്ഞിരപ്പിള്ളി പോട്ടശേരി നാരായണന്റെ മകന്‍ കുട്ടപ്പന്‍ (50) ആണ് മരിച്ചത്. ബുധനാഴ്ച പകല്‍ 11.30ന് മുളയത്തെ കരിങ്കല്‍ ക്രഷറിയിലേക്ക് ഉപകരണങ്ങളുമായി പോകുന്നതിനിടെയാണ് അപകടം. ഇരുപതടിയിലധികം താഴ്ചയുള്ള ക്വാറിയില്‍ നിറയെ വെള്ളമുണ്ടായിരുന്നു. ഫയര്‍ഫോഴ്സെത്തി തെരച്ചില്‍ നടത്തി നാലരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. എട്ട് വര്‍ഷമായി ഇയാള്‍ ക്രഷര്‍ യൂണിറ്റിലെ ജീവനക്കാരനാണ്. ബുധനാഴ്ച ക്രഷര്‍ യൂണിറ്റില്‍ പണികള്‍ നടന്നിരുന്നില്ല. ഭാര്യ: ശാന്ത(കൊന്നക്കുഴി ഓണപറമ്പന്‍ കുടുംബാംഗം). മക്കള്‍: രാജേഷ്, രതീഷ്. മരുമകള്‍: ധന്യ.സംസ്കാരം വ്യാഴാഴ്ച.

കാണാതായ യുവതിയുടെ മൃതദേഹം ഭാരതപ്പുഴയില്‍

ചെറുതുരുത്തി: മൂന്ന് ദിവസം മുമ്പ് തൃശൂരില്‍ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം ചെറുതുരുത്തി കൊച്ചിന്‍ പാലത്തിന് സമീപം ഭാരതപ്പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. അവണൂര്‍ ചൂലിശേരി മുതലംചിറ അശ്വതി(25)യുടെ മൃതദേഹമാണ് ബുധനാഴ്ച വൈകിട്ട് കണ്ടത്. അഴുകിയ മൃതദേഹത്തിന്റെ വിരലിലെ മോതിരവും വസ്ത്രങ്ങളുമാണ് തിരിച്ചറിയാന്‍ സഹായിച്ചത്. കാണാതായ ദിവസം വൈകിട്ട് 8.30ന് യുവതിയുടെ സ്കൂട്ടര്‍ കൊച്ചിന്‍ പാലത്തിന് മുകളില്‍നിന്ന് കണ്ടെത്തിയിരുന്നു. തൃശൂരിലെ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായിരുന്ന യുവതി അടുത്ത മാസം വിവാഹിതയാകേണ്ടതാണ്. അച്ഛനും അമ്മയും ഒരു സഹോദരിയുമാണുള്ളത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലെത്തിച്ചു.

ലീല

മാള: സിപിഐ എം ഐരാണിക്കുളം ബ്രാഞ്ചംഗം മാങ്ങാക്കുഴി (മുല്ലപ്പിള്ളി) മണിനായരുടെ ഭാര്യ ലീല (65) നിര്യാതയായി. മക്കള്‍: ജയശ്രീ (ഡല്‍ഹി), നന്ദകുമാര്‍ (മസ്കത്ത്), രാമചന്ദ്രന്‍. മരുമക്കള്‍: സോമശേഖരന്‍ (ഡല്‍ഹി), മഞ്ചുകുമാരി.

ഫാത്തിമ

പാടൂര്‍: അറബി വീരാന്‍ മൊയ്തീന്റെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. സംസ്കാരം നടത്തി. ബാപ്പ: മുഹമ്മഫ് മുസ്ല്യാര്‍. മക്കള്‍: മുഹമ്മദ് റഫീഖ് (കുവൈത്ത്), ഷെരീഫ, സെക്കീന, ആമിനു, സൗദ. മരുമക്കള്‍: ഫാത്തിമ, പരേതരായ ഇബ്രാഹിം, മുഹമ്മദ് ഷെരീഫ്, ഷംസുദ്ദീന്‍, ത്യാഗ.

ശ്രീധരന്‍

തൊഴിയൂര്‍: തൃക്കോവില്‍പറമ്പ് മേനോത്ത് അപ്പുക്കുട്ടന്റെ മകന്‍ ശ്രീധരന്‍ (68) നിര്യാതനായി. ചെത്ത് തൊഴിലാളിയായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. ഭാര്യ: സരോജിനി. മക്കള്‍: രഞ്ചീഷ്, രേഖ, കല. മരുമക്കള്‍: രന്യ, സുരേന്ദ്രന്‍, വിനോദ്.

അന്നക്കുട്ടി

കൊടകര: മാളിയേക്കല്‍ വടക്കന്‍ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി (97) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: തങ്കമ്മ, മേരി, ആനി, ആന്റണി, ജോസ്. മരുമക്കള്‍: ജോസ്, ലിസി, ഷീന, പരേതരായ പൗലോസ്, ദേവസിക്കുട്ടി.

തങ്കമ്മ

തൃശൂര്‍: പ്രസ്ക്ലബ് റോഡില്‍ അമ്മനത്ത് പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മ (83) നിര്യാതനായി. മക്കള്‍: ധര്‍മപാലന്‍, രാജന്‍, സോമന്‍, ഓമന, അംബിക, വത്സല, അഡ്വ. സുരേഷ്ബാബു, ജയശ്രീ. മരുമക്കള്‍: ജനാര്‍ദനന്‍, മോഹനന്‍, ജയരാജ്, ബീന.

രാമന്‍

വേലൂര്‍: വെങ്ങിലശേരി രാമന്‍ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഭാര്‍ഗവി. മക്കള്‍: ശാന്തകുമാരി, പരേതനായ ഹരിദാസന്‍, ഗോവിന്ദന്‍, ജയചന്ദ്രന്‍, രമാദേവി. മരുമക്കള്‍: ശിവരാമന്‍, ദീപ, ബിജിത, സുരേഷ്.

അപ്പു

കൊടുങ്ങല്ലൂര്‍: മതിലകം ഓണച്ചമ്മാവ് ചെന്നറവീട്ടില്‍ അപ്പു (70) നിര്യാതനായി. റിട്ട. പോസ്റ്റ്മാസ്റ്ററാണ്. ഭാര്യ: ശശികല. മക്കള്‍: ചന്ദ്രബാബു (പോസ്റ്റ്മാന്‍, കൂളിമുട്ടം), മഞ്ജുഷ (കോþഓപ്പറേറ്റീവ് ബാങ്ക്, പുത്തന്‍ചിറ). മരുമക്കള്‍: രജനി, സതീഷ്.

മുഹമ്മദാലി

വെങ്കിടങ്ങ്: കറുപ്പംവീട്ടില്‍ മുഹമ്മദാലി (61) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: കയ്യുമ്മ. മക്കള്‍: ആരിഫ്, വാഹിദ, നൗഷാദ്, അയ്യൂബ്, നെജീബ്. മരുമക്കള്‍: സാബിറ, ഇസ്മയില്‍, മുബീന, ഫെമിന.

അജയകുമാര്‍

ഇരിങ്ങാലക്കുട: കണേ്ഠശ്വരം വെട്ടിക്കാരവീട്ടില്‍ എം അജയകുമാര്‍ (50) നിര്യാതനായി. എറവ് മഠപ്പാട്ടില്‍ പരേതരായ ശാദയുടേയും കരുണാകരന്റേയും മകനാണ്. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ശ്രീരേഖ. മക്കള്‍: അശ്വതി, ഹരികൃഷ്ണന്‍, ജാനകി, ഉദ്ധവ്. സഹോദരങ്ങള്‍: അജിത, അപര്‍ണ.

ദേവയാനി

വെങ്കിടങ്ങ്: വെണ്ണേങ്കോട്ട് പരേതനായ ദാമോദരന്‍ മാസ്റ്ററുടെ ഭാര്യ ദേവയാനി (83) നിര്യാതനായി. സംസ്കാരം ബുധനാഴ്ച പകല്‍ രണ്ടിന് വീട്ടുവളപ്പില്‍. മക്കള്‍: മുരളീധരന്‍, ഗോവിന്ദന്‍ (ദുബായ്). മരുമകള്‍: ബിനി.

വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

ആലപ്പാട്: കുണ്ടോളിക്കടവില്‍ പരേതനായ പുതിയേടത്ത് സുബ്രന്റെ ഭാര്യ മണി (63) പാമ്പുകടിയേറ്റ് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ വീടിന്റെ ചവിട്ടുപടിയില്‍നിന്നാണ് പാമ്പുകടിയേറ്റത്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു. സംസ്കാരം നടത്തി. മക്കള്‍: പ്രകാശന്‍, അരവിന്ദാക്ഷന്‍, ലിജിമോള്‍. മരുമക്കള്‍: റോസമ്മ, സിനി, രാജന്‍.

സഹായത്തിനു കാത്തുനില്‍ക്കാതെ ദിനേശന്‍ യാത്രയായി

പുതൂര്‍ക്കര: വൃക്കരോഗം ബാധിച്ച് ചികിത്സയിലിരുന്ന കെ യു ദിനേശന്‍(49) സഹായത്തിന് കാത്തുനില്‍ക്കാതെ യാത്രയായി. ദിനേശന്റെ ചികിത്സാസഹായത്തിന് നാട്ടുകാര്‍ സഹായസമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആഗസ്തില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനും തീരുമാനിച്ചിരുന്നു. അസുഖം മൂര്‍ച്ഛിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു മരണം. സിപിഐ എം പുതൂര്‍ക്കര ബ്രാഞ്ച് സെക്രട്ടറിയായും കര്‍ഷകസംഘം മേഖലാ പ്രസിഡന്റായും പ്രവര്‍ത്തിച്ച ദിനേശന്‍ ലോട്ടറി തൊഴിലാളി യൂണിയന്‍ (സിഐടിയു) സജീവ പ്രവര്‍ത്തകനുമായിരുന്നു. ആഴ്ചയില്‍ രണ്ട് ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ചികിത്സക്ക് ഏറെ പണവും ഇവര്‍ ചെലവഴിച്ചു. ജീവിതം വഴിമുട്ടിയ ഈ കുടുംബത്തെ സഹായിക്കാനും ചികിത്സയ്ക്ക് തുക സ്വരൂപിക്കാനും നാട്ടുകാര്‍ സഹായസമിതി രൂപീകരിച്ചിരുന്നു. എസ്ബിടി അയ്യന്തോള്‍ ബ്രാഞ്ചില്‍ ആരംഭിച്ച എക്കൗണ്ടില്‍ രണ്ടര ലക്ഷംരൂപ ഇതിനകം പിരിഞ്ഞുകിട്ടി. ഈ തുക കുടുംബസഹായനിധിയായി കൈമാറാനാണ് തീരുമാനം. ജയയാണ് ഭാര്യ. മക്കള്‍: രാഹുല്‍ (ഐഇഎസ് ചിറ്റിലപ്പിള്ളി എന്‍ജി. കോളേജ് വിദ്യാര്‍ഥി), അമല്‍ (പ്ലസ്ടു വിദ്യാര്‍ഥി). ലാലൂര്‍ പൊതുശ്മശാനത്തില്‍ സംസ്കാരം നടത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍, ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍, ഏരിയ സെക്രട്ടറി പി കെ ഷാജന്‍, പ്രൊഫ.എം മുരളീധരന്‍, പ്രൊഫ. ആര്‍ ബിന്ദു, സി എന്‍ ജയദേവന്‍ എംപി, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ഡെപ്യൂട്ടിമേയര്‍ പി വി സുരോജിനി എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.

District
Archives