• 24 മേയ് 2013
  • 10 ഇടവം 1188
  • 14 റജബ്ബ് 1434
ഹോം  » ചരമം  » എറണാകുളം  » ലേറ്റസ്റ്റ് ന്യൂസ്

പി എം വര്‍ക്കി

മാമ്മലശേരി: റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ പാപ്പനയില്‍ (ശാന്തിഭവന്‍) പി എം വര്‍ക്കി (75) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 11ന് മാമ്മലശേരി മാര്‍ മിഖായേല്‍ പള്ളി സെമിത്തേരിയില്‍. ഭാര്യ: അമ്മുക്കുട്ടി (റിട്ടയേഡ് അധ്യാപിക, തെങ്ങോട് എരുമത്താനത്ത് കുടുംബാംഗം). മക്കള്‍: ജിബി, ജിഷ. മരുമക്കള്‍: ബിന്ദു, വിമല്‍. രാമമംഗലം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, മാമ്മലശേരി ഗവണ്‍മെന്റ് ഹൈസ്കൂള്‍ അധ്യാപകന്‍, പിടിഎ പ്രസിഡന്റ്, സ്കൂള്‍ വികസനസമിതി ചെയര്‍മാന്‍, കക്കാട് ഗവണ്‍മെന്റ് യുപി സ്കൂള്‍ ഹെഡ്മാസ്റ്റര്‍, കിഴുമുറി ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍, കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം, രാമമംഗലം പഞ്ചായത്ത് എട്ടാംവാര്‍ഡ് പാടശേഖരസമിതി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ജോര്‍ജ് ജോസഫ്

പാലാരിവട്ടം: ചക്കുങ്കല്‍ റോഡ്, ആമ്പക്കുഴിയില്‍ ജോര്‍ജ് ജോസഫ് (തങ്കച്ചന്‍-83) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 11.30ന് കാക്കനാട് തെങ്ങോടുള്ള ബ്രദറന്‍ സെമിത്തേരിയില്‍. ഭാര്യ: മൈലപ്ര കരിങ്കുറ്റിക്കല്‍ ലില്ലിക്കുട്ടി (ഏലിയാമ്മ ടീച്ചര്‍), മക്കള്‍: ജോസഫ് ജോര്‍ജ് (ജീമോന്‍), പീറ്റര്‍ ജോസഫ് (ജോമോന്‍), കുര്യന്‍ ജോസഫ് (ജൂബി അബുദാബി), മാത്യു ജോസഫ് (ജിമ്മി ഓസ്ട്രേലിയ), ജെസി. മരുമക്കള്‍: ഡെയ്സി, പ്രീതി, ഷേര്‍ലി, ബിനി, തോമസ് ജോണ്‍ (തിരുവനന്തപുരം).

ആനീസ്

കാലടി: നീലീശ്വരം കമ്പനിപ്പടി പറപ്പിള്ളി വീട്ടില്‍ പരേതനായ തോമസിന്റെ ഭാര്യ ആനീസ് (89) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 10.30ന് കൊറ്റമം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ആലുവ പാറയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, ട്രീസ, ഡെയ്സി, റോസി, ബോസ് തോമസ് (ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍). മരുമക്കള്‍: ഉലഹന്നാന്‍ പൂത്തട്ടപ്പറമ്പില്‍ വഴിത്തല, തോമസ് ഇലവിത്തുങ്കല്‍ മുരിങ്ങൂര്‍, റോസ്ലിന്‍ വെള്ളാഞ്ഞിയില്‍ തൊടുപുഴ, പരേതരായ ഫിലിപ്, ബാബു ജോസഫ്.

അന്നം

അങ്കമാലി: പാലിയേക്കര പള്ളിപ്പാട്ട് (മുട്ടിച്ചാന്‍) പരേതനായ അന്തോണിയുടെ ഭാര്യ അന്നം (87) നിര്യാതയായി. അങ്കമാലി കൈപ്രമ്പാട്ട് കുടുംബാംഗമാണ്. സംസ്കാരം നടത്തി. മക്കള്‍: ലോനപ്പന്‍, എല്‍സി, സിസിലി, ബേബി, മാര്‍ട്ടിന്‍, ജോര്‍ജ്, ജെയിംസ്. മരുമക്കള്‍: ത്രേസ്യാമ്മ, ദേവസിക്കുട്ടി (ഊന്നുകല്‍), പരേതനായ ജോര്‍ജ് (ജോസ്പുരം), എല്‍സി, റൂബി, ആനീസ്, ഷൈനി.

പ്രഭാകരക്കുറുപ്പ്

ഊരമന: പഞ്ചവാദ്യകലാകാരന്‍ ഓലിക്കല്‍ ഒ എസ് പ്രഭാകരക്കുറുപ്പ് (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കാര്‍ത്യായനിയമ്മ. മക്കള്‍: കൃഷ്ണകുമാരി, ഉഷ, ഉണ്ണിക്കൃഷ്ണന്‍ (കോര്‍ണിയര്‍ കളമശേരി). മരുമക്കള്‍: വാസുദേവക്കുറുപ്പ്, ഹരി, ജ്യോതി. തൃശൂര്‍പൂരം ഉള്‍പ്പെടെ കേരളത്തിലെ പ്രധാന ഉത്സവങ്ങളിലെല്ലാം പഞ്ചവാദ്യം അവതരിപ്പിച്ചിട്ടുണ്ട്.

പാറുക്കുട്ടി

അങ്കമാലി: നായത്തോട് നമ്പ്യാരത്തുപറമ്പില്‍ കേശവന്റെ ഭാര്യ പാറുക്കുട്ടി (85) നിര്യാതയായി. സംസ്കാരം നടത്തി. കവരപ്പറമ്പില്‍ വാഴേലിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അമ്മിണി, ഗോപാലന്‍, പരേതനായ ചെല്ലപ്പന്‍, പരമേശ്വരന്‍, ബാലന്‍, രാജമ്മ. മരുമക്കള്‍: പരേതനായ നാരായണന്‍ (ചേലാമറ്റം), വിലാസിനി, ഇന്ദിര, പത്മിനി, ഓമന, മണി (തിരുവൈരാണിക്കുളം).

രത്നമ്മാള്‍

ആലുവ: എടത്തല എട്ടേക്കര്‍ പള്ളിക്കുസമീപം പരേതനായ സുകുമാരപിള്ളയുടെ ഭാര്യ രത്നമ്മാള്‍ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: വനജ, മണി, പരേതയായ രമ, രാജന്‍ (പലചരക്കുകട എട്ടേക്കര്‍), ദുരൈസ്വാമി (സിഐടിയു യൂണിയന്‍ ഏട്ടേക്കര്‍). മരുമക്കള്‍: മണി, രാമകൃഷ്ണന്‍, ഗീത, മീനാക്ഷി.

ത്രേസ്യാമ്മ

ഉദയംപേരൂര്‍: കാറ്റാടിനഗര്‍ മലമേല്‍ റിട്ടയേഡ് ഹെഡ്മസ്റ്റര്‍ എം സി ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 3.30ന് ഉദയംപേരൂര്‍ സുന്നഹദോസ് പള്ളി കുടുംബ കല്ലറയില്‍. ചേര്‍ത്തല വെളിപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ആന്‍സി, ബേബി ജോസഫ് (മസ്ക്കറ്റ്), ജോര്‍ജ് ജോസഫ്, ജോണ്‍ ജോസഫ് (എല്‍ഐസി എറണാകുളം), പോള്‍ ജോസഫ് (പ്രിന്‍സിപ്പല്‍ ഹോളിമേരി ഇംഗ്ലീഷ് സ്കൂള്‍, പട്ന), ജെയ് ജോസഫ് (മുഹമ്മദ് ഉസ്മാന്‍ ആന്‍ഡ് കമ്പനി എറണാകുളം) മേരിക്കുട്ടി, ലിസി. മരുമക്കള്‍: ജോര്‍ജ് എസ് പുളിക്കന്‍ (വിശാഖപട്ടണം), മോളി വടക്കേക്കര ചന്ദനക്കാംപാറ, റാണി ചാക്കപ്പള്ളില്‍ ചേലക്കര, ആന്‍സി തെക്കേപ്പുറത്ത് മ്യാലില്‍ ആമ്പല്ലൂര്‍, സെലിന്‍ കിഴക്കേപറമ്പില്‍ ഉദയംപേരൂര്‍, ലിന്‍സി ഇടവഴിത്തറ വൈക്കം, ഷാജി ഞാറക്കാട്ടില്‍ ചെത്തിപ്പുഴ, ബിജു നെല്ലിക്കുന്നേല്‍ കല്ലൂര്‍.

വൈക്കം വിശ്വന്റെ സഹോദരന്‍ രാഘവന്‍നായര്‍ നിര്യാതനായി

തലയോലപ്പറമ്പ്: എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ സഹോദരന്‍ പടിഞ്ഞാറേടത്ത് രാഘവന്‍നായര്‍ (92-സരസ്വതിവിലാസം, മേവെള്ളൂര്‍) നിര്യാതനായി. സംസ്കാരം നടത്തി. അവിഭക്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാലംമുതല്‍ സജീവരാഷ്ട്രീയ പ്രവര്‍ത്തനത്തിലുണ്ടായിരുന്ന ഇദ്ദേഹം പിന്നീട് സിപിഐ എമ്മിന്റെ തലയോലപ്പറമ്പിലെ സജീവ സംഘാടകനായിരുന്നു. അധ്യാപകവൃത്തിയിലേക്ക് പ്രവേശിച്ചശേഷവും പൊതുകാര്യങ്ങളിലെല്ലാം മുന്നിട്ടുനിന്നു. പ്രമുഖ കര്‍ഷകനും മികച്ച സഹകാരിയും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ 1964 കാലഘട്ടത്തില്‍ വൈസ് പ്രസിഡന്റായിരുന്നു. വടയാര്‍ സര്‍വീസ് സഹകരണബാങ്ക്, കാര്‍ഷിക സര്‍വീസ് സഹകരണബാങ്ക് എന്നിവയുടെ ഡയറക്ടര്‍ബോര്‍ഡംഗം, വടക്കേപ്പുളശ്ശേരി പാടശേഖരത്തിന്റെ ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. റിട്ട. അധ്യാപിക സരസ്വതിയമ്മയാണ് ഭാര്യ. മക്കള്‍: പ്രേമലത, ശോഭന (എച്ച്എന്‍എല്‍). മരുമക്കള്‍: ടി ആര്‍ രാധാകൃഷ്ണന്‍നായര്‍ (ലെയ്സണ്‍ ഓഫീസര്‍ പിഡബ്ല്യുഡി), അഡ്വ. കെ എസ് സുരേഷ് (കോട്ടയം). സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. എം എം ലോറന്‍സ്, പി സി തോമസ്, അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ്, സംസ്ഥാനകമ്മിറ്റിയംഗം വി ആര്‍ ഭാസ്കരന്‍, ദേശാഭിമാനി യൂണിറ്റ് മാനേജര്‍ സി ജെ ജോസഫ്, കെ അജിത് എംഎല്‍എ, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി, സംസ്ഥാനകമ്മിറ്റിയംഗം എം എം മണി, വി എന്‍ വാസവന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാര്‍, പ്രൊഫ. എം ടി ജോസഫ്, ടി ആര്‍ രഘുനാഥന്‍, അഡ്വ. കെ സുരേഷ്കുറുപ്പ് എംഎല്‍എ, പി നാരായണന്‍, സി എം തങ്കപ്പന്‍, വി കെ ഗോപിനാഥന്‍ തുടങ്ങിയവരും വസതിയിലെത്തി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, മറ്റ് നേതാക്കളായ കടന്നപ്പള്ളി രാമചന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ്വിശ്വം, വി വി ശശീന്ദ്രന്‍ എംഎല്‍എ, കാനം രാജേന്ദ്രന്‍, സി കെ സാലി, സി കെ ശശിധരന്‍ എന്നിവര്‍ അനുശോചിച്ചു.

അനീസ് മുഹമ്മദ് ഇബ്രാഹിം

കൊച്ചി: കേരള ഹിസ്റ്ററി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ഇബ്രാഹിം കുട്ടിയുടെ മകന്‍ കലൂര്‍ എസ്ആര്‍എം റോഡ് ക്രസന്റ് നഗറില്‍ വെള്ളിമറ്റത്ത് വീട്ടില്‍ അനീസ് മുഹമ്മദ് ഇബ്രാഹിം (32) നിര്യാതനായി. കബറടക്കം വ്യാഴാഴ്ച ഒമ്പതിന് തോട്ടത്തുംപടി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. കാക്കനാട് ഇന്‍ഫോപാര്‍ക്ക് ഏണസ്റ്റ് ആന്‍ഡ് യങ് എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ്. ഭാര്യ: സജ്ന (സിസ്റ്റം മാനേജര്‍, യൂണിയന്‍ ബാങ്ക്, തൊടുപുഴ). ഉമ്മ: റസിയ ഇബ്രാഹിം. സഹോദരങ്ങള്‍: ഹാഫിസ് മുഹമ്മദ് ഇബ്രാഹിം (ഇന്‍ഫോ പാര്‍ക്ക് സിറോക്സ്), നീലോഫര്‍.

അന്നമ്മ

മുത്തോലപുരം: കേളംകുഴയ്ക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രണ്ടിന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍. മക്കള്‍: ചെറിയാന്‍, ജോസഫ്, പരേതയായ മേരി, തോമസ്, ലില്ലി, എല്‍സമ്മ, ലീലാമ്മ.

എം എന്‍ ചന്ദ്രന്‍

പറവൂര്‍: കരുമാല്ലൂര്‍ തട്ടാമ്പടി മാമ്പിള്ളിപുറത്ത് വീട്ടില്‍ എം എന്‍ ചന്ദ്രന്‍ (77) നിര്യാതനായി. രണ്ടുപതിറ്റാണ്ട് പറവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു. കളമശേരി നിയോജകമണ്ഡലമായി പുനക്രമീകരിച്ചതോടെ കരുമാല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു. കാല്‍നൂറ്റാണ്ടിലധികം കരുമാല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നു. പറവൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍, രണ്ടുതവണ എസ്എന്‍ഡിപി പറവൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ പറവൂര്‍ കാര്‍ഷികവികസന ബാങ്ക് ഡയറക്ടറാണ്. മുന്‍ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സുഭാഷിണി. മക്കളില്ല. സംസ്കാരം വ്യാഴാഴ്ച മൂന്നിന് തട്ടാമ്പടി പുതുക്കാട്ടുള്ള തറവാട്ടു വീട്ടുവളപ്പില്‍.

സരസ്വതിയമ്മ

കൈതാരം: കീച്ചമ്പിള്ളില്‍ പരേതനായ രാഘവന്‍നായരുടെ ഭാര്യ സരസ്വതിയമ്മ (80) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പില്‍. മക്കള്‍: ആര്‍ സോമന്‍, ആര്‍ വിനോദന്‍, ഗിരിജാദേവി, ആര്‍ ശശിധരന്‍, ജലജാമണി, ആര്‍ മുളീധരന്‍, കെ എസ് മിനി, ആര്‍ പ്രസാദ്, ആര്‍ അജിത്, കെ എസ് ജയശ്രീ. മരുമക്കള്‍: ലീലാ സോമന്‍, രുക്മിണി വിനോദ്, എ എസ് ഉദയഭാനു, ഡോ. പി സോമന്‍, രാധികാ മുരളി, ബി സുരേഷ്, പ്രീതി പ്രസാദ്, സരിത അജിത്, ടി എന്‍ സുരേഷ്.

ഡോ. ബി എല്‍ ജോസഫ്

പള്ളുരുത്തി: കുമ്പളങ്ങി നോര്‍ത്ത് ഓള്‍ഡ് ഫെറി റോഡില്‍ ബാവക്കാട്ട് ഡോ. ബി എല്‍ ജോസഫ് (89) നിര്യാതനായി. ബാവക്കാട്ട് ഫാമിലി വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനായിരുന്നു. ഭാര്യ: പരേതയായ ഫിലോമിന. മകന്‍: ഡോ. പ്രദീപ് (സെന്റ് ജൂഡ് ഹോമിയോ ക്ലിനിക്, പെരുമ്പടപ്പ്). മരുമകള്‍: ജൂലിയറ്റ്.

ദേവയാനി

വൈപ്പിന്‍: ഓച്ചന്തുരുത്ത് കത്തനാപറമ്പില്‍ പരേതനായ നാരായണന്റെ ഭാര്യ ദേവയാനി (82) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 10ന് മുരുക്കുംപാടം പൊതുശ്മശാനത്തില്‍. മക്കള്‍: ഉഷ, സാജന്‍ (എച്ച്എംടി), ലത (ജില്ലാ സഹകരണ ബാങ്ക്, പറവൂര്‍), സാബു (ബിസിനസ്), സിന്ധു, സജിത്ത്. മരുമക്കള്‍: പരേതനായ ബാബുരാജ്, മിനി (അധ്യാപിക), ഗിരിധരന്‍ (റിട്ട. ജിസിഡിഎ), അരവിന്ദന്‍ (റിട്ട. ടാറ്റാ), സിജി.

ശ്രീദേവി

മൂവാറ്റുപുഴ: ഈസ്റ്റ് കടാതി കുന്നേല്‍ സോമനാഥന്റെ ഭാര്യ ശ്രീദേവി (57) നിര്യാതയായി. കടാതി കല്ലുവെട്ടുകുഴിയില്‍ കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പില്‍. മകള്‍: ദിവ്യ.

കമലാക്ഷിയമ്മ

ആലങ്ങാട്: കിഴക്കേ കടുങ്ങല്ലൂര്‍ ഞാറ്റുവീട്ടില്‍ പരേതനായ രാമകൃഷ്ണന്‍നായരുടെ ഭാര്യ കമലാക്ഷിയമ്മ (76) നിര്യാതയായി. മക്കള്‍: ഉഷാദേവി, പ്രദീപ്കുമാര്‍ (ബാബു ആധാരമെഴുത്ത്), ദിലീപ്കുമാര്‍, ദിനേഷ്കുമാര്‍. മരുമക്കള്‍: ശശിധരന്‍നായര്‍ (അപ്പോളോ), ബിന്ദു, പ്രിയ.

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

വൈപ്പിന്‍: പുതുവൈപ്പ് ലൈറ്റ് ഹൗസിനു സമീപം കടലില്‍ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങിമരിച്ചു. കെഎസ്ആര്‍ടിസി പറവൂര്‍ ഡിപ്പോയിലെ അസി. സ്റ്റേഷന്‍മാസ്റ്റര്‍ ഞാറക്കല്‍ അല്ലപ്പറമ്പില്‍ ഷാജിയുടെ മകന്‍ ശ്രീഹരി (15)യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് നാലു കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കുമ്പോഴായിരുന്നു അപകടം. ശ്രീഹരിയെ കാണാതായതോടെ മറ്റു കുട്ടികള്‍ നിലവിളിയോടെ കരയിലേക്കോടി നാട്ടുകാരെ വിളിക്കുകയായിരുന്നു. ഓടിയെത്തിയവര്‍ ശ്രീഹരിയെ കരയ്ക്കെത്തിച്ചു. ഉടനെ മാലിപ്പുറം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഈ വര്‍ഷം എസ്എസ്എല്‍സി പാസായ ശ്രീഹരി പ്ലസ്ടുവിനു ചേരാനിരിക്കുകയായിരുന്നു. അമ്മ ഉഷ എടവനക്കാട് ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ ട്രെയ്നറാണ്. സഹോദരി: ഹരിചന്ദന.

അപകടത്തില്‍ പരിക്കേറ്റ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം മരിച്ചു

നെടുമ്പാശേരി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം നെടുമ്പാശേരി ലോക്കല്‍ കമ്മിറ്റി അംഗം അത്താണി കൂട്ടുങ്ങല്‍ വീട്ടില്‍ ഡി രാധാകൃഷ്ണന്‍ (58- റിട്ട. കാംകോ ജീവനക്കാരന്‍) നിര്യാതനായി. ചൊവ്വാഴ്ച രാത്രി 7.45ഓടെ വിമാനത്താവള റോഡില്‍ ഗോള്‍ഫ് സെന്ററിനു സമീപം രാധാകൃഷ്ണനെ ഓടിച്ചിരുന്ന ഇരുചക്രവാഹനത്തിനു സമീപം തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. സിയാല്‍ കാഷ്വല്‍ തൊഴിലാളികളാണ് കണ്ടെത്തിയത്. തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ 8.50ഓടെ മരിച്ചു. 1988 മുതല്‍ 1995 വരെ നെടുമ്പാശേരി പഞ്ചായത്ത് അംഗമായിരുന്നു. സിപിഐ നെടുമ്പാശേരി ലോക്കല്‍ സെക്രട്ടറി, അങ്കമാലി മണ്ഡലം കമ്മിറ്റി അംഗം, എഐടിയുസി ജില്ലാകമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2003ല്‍ സിപിഐ എം അംഗമായി. അത്താണി ബ്രാഞ്ച് സെക്രട്ടറി, നെടുമ്പാശേരി ലോക്കല്‍ കമ്മിറ്റി അംഗം, സിഐടിയു ഏരിയ ജോയിന്റ് സെക്രട്ടറി, കെഎസ്കെടിയു ഏരിയ ജോയിന്റ് സെക്രട്ടറി, വിമാനത്താവളത്തിലെ കരാര്‍ തൊഴിലാളി യൂണിയന്‍ ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൊലീസ് സര്‍ജന്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. രാധാകൃഷ്ണന്റെ കണ്ണുകള്‍ അങ്കമാലി എല്‍എഫ് ആശുപത്രി നേത്രബാങ്കിനു നല്‍കി. ഭാര്യ: ജയമ്മ. മക്കള്‍: മോനിഷ, മനീഷ. മരുമകന്‍: ദിലീപ്.

District
Archives