പതിമൂന്നുകാരിയെ പീഡിപ്പിച്ച അച്ഛന്‍വിഷംകഴിച്ചു മരിച്ചു
ചെങ്ങന്നൂര്‍: പതിമൂന്നുവയസുകാരിയായ മകളെ പീഡിപ്പിച്ച കേസിലെ പ്രതി വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍. തിരുവന്‍വണ്ടൂര്‍ ഉമയാറ്റുകര പണിക്കശേരിയില്‍ സുഭാഷ് (43) ആണ് മരിച്ചത്. ഇയാള്‍ മകളെ നിരന്തരമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നുകാട്ടി ഭാര്യ മണിയമ്മ കഴിഞ്ഞയാഴ്ച ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍പോകുകയും കഴിഞ്ഞദിവസം മദ്യപിച്ചു വീട്ടിലെത്തി ഭാര്യയോടും മകളോടും പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയതായി ബന്ധുക്കള്‍ പറഞ്ഞു.
മുംബൈയില്‍ ബൈക്കപകടത്തില്‍ മലയാളി മരിച്ചു
തുറവൂര്‍: മുംബൈയില്‍ ബൈക്കിന് പിന്നില്‍ കാറിടിച്ച് കുത്തിയതോട് സ്വദേശി മരിച്ചു. കുത്തിയതോട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പറയകാട് തെക്കേമുറിയില്‍ പുരുഷോത്തമന്റെ മകന്‍ ഷാജി (42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് അപകടം. ഷാജിയുടെ സുഹൃത്ത് മഹാരാഷ്ട്ര സ്വദേശി സുനിലുമൊത്ത് ബൈക്കില്‍ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ നവമുംബൈ ജങ്ഷനില്‍ വച്ച് ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. പിന്നില്‍ സഞ്ചരിച്ച ഷാജി റോഡില്‍ തലയിടിച്ചുവീഴുകയായിരുന്നു. ഉടന്‍ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മുംബൈയിലെ സ്വകാര്യകമ്പനിയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ ഷാജി അവിവാഹിതനാണ്. അമ്മ: രാധ. സഹോദരങ്ങള്‍: സുദര്‍ശനന്‍, സൈജു, ഷിബു, ഷിബി.


