ഷിജുഖാന്റെ പിതാവ് പി ജഹാംഗീര്‍

നെടുമങ്ങാട്: എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്റെ പിതാവും കെഎസ്കെടിയു നെടുമങ്ങാട് ഏരിയകമ്മിറ്റി അംഗവുമായ നെടുമങ്ങാട് പത്താംകല്ല് ഷിജു മന്‍സിലില്‍ പി ജഹാംഗീര്‍ (പേട്ട ജഹാന്‍, 58) നിര്യാതനായി. സിപിഐ എം പത്താംകല്ല് ബ്രാഞ്ച് അംഗമാണ്. കെഎസ്വൈഎഫ് തിരുവനന്തപുരം ജില്ലാ മുന്‍ ജോയിന്റ്സെക്രട്ടറി, ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ പേട്ട ബ്രാഞ്ച് മുന്‍ സെക്രട്ടറി, ഹെഡ്ലോഡ് ആന്‍ഡ് വര്‍ക്കേഴ്സ് യൂണിയന്‍ പേട്ട ബ്രാഞ്ച് മുന്‍ സെക്രട്ടറി, സിഐടിയു ജില്ലാ ജനറല്‍ കൗണ്‍സില്‍ മുന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: എഫ് സെയ്ദാബീവി. മറ്റുമക്കള്‍: പരേതനായ ഷെഫീഖ്, ഷീജ ഷമീര്‍. മരുമകന്‍: എം എസ് ഷമീര്‍.
ബേബി

കിളിമാനൂര്‍: പനപ്പാംകുന്ന് മലയ്ക്കല്‍ കാലായ്ക്കോട് കുന്നില്‍ വീട്ടില്‍ തങ്കമ്മയുടെയും പരേതനായ അയ്യപ്പന്റെയും മകള്‍ ബേബി (36) നിര്യാതയായി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.
എന്‍ അനില്‍കുമാര്‍

പൂങ്കുളം: ലക്ഷ്മിഭവനില്‍ (എസ്എന്‍ഡിപിക്ക് സമീപം) എസ് നടരാജന്‍ ആശാരിയുടെയും സുശീലയുടെയും മകന്‍ എന്‍ അനില്‍കുമാര്‍ (42) നിര്യാതനായി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്. പേരൂര്‍ക്കട ഗവ. ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപകനും കെഎസ്ടിഎ തിരുവനന്തപുരം നോര്‍ത്ത് സബ്ജില്ലാ ജോയിന്റ്സെക്രട്ടറിയുമാണ്. ഭാര്യ: മഞ്ജുസ്മിത (ശ്രീനാരായണ പബ്ലിക് സ്കൂള്‍ വാഴമുട്ടം).
ആലീസ്

ഇറവൂര്‍: തോളൂര്‍ കൂന്താണി മൈലമൂട് വീട്ടില്‍ പരേതനായ ചാര്‍ളസിന്റെ ഭാര്യ ആലീസ് (65) നിര്യാതയായി. മരണാനന്തരചടങ്ങ് ഞായറാഴ്ച വൈകിട്ട് നാലിന്. മക്കള്‍: ജേളി, രാജന്‍, ഷെര്‍ളി. മരുമക്കള്‍: കുട്ടപ്പന്‍, പ്രസന്നകുമാരി, രവി.
എന്‍ ജനാര്‍ദനന്‍

തിരു: വെള്ളായണി ചാപ്ര അനുഭവനില്‍ എന്‍ ജനാര്‍ദനന്‍ (70) നിര്യാതനായി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്. ഭാര്യ: എസ് സുധ. മക്കള്‍: ജെ അനൂജ്, എസ് അനൂജ. മരുമക്കള്‍: ഒ എസ് പ്രമോദ്, ആര്‍ എസ് രമ്യ.
വി രാജ്മോഹന്‍

തിരു: ആര്‍എസ്പി (ബേബിജോണ്‍) ജില്ലാ സെക്രട്ടറിയറ്റ് അംഗവും അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറിയുമായ മൈലം കാണവിള വീട്ടില്‍ വി രാജ്മോഹന്‍ (56) നിര്യാതനായി. പിഎസ്യുവിലൂടെ പൊതുരംഗത്തുവന്ന രാജ്മോഹന്‍ പിവൈഎഫ്, ആര്‍വൈഎഫ് എന്നിവയുടെ സജീവപ്രവര്‍ത്തകനായിരുന്നു. വാട്ടര്‍ ആന്‍ഡ് ഡ്രെയിനേജ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സുധ. മക്കള്‍: സരിത, സന്ദീപ്. മരുമക്കള്‍: ഷാജി, സുജ.
പി സണ്ണി

മൊട്ടമൂട്: വലിയവിള എസ്എസ്കെ ഭവനില്‍ പി സണ്ണി (56) നിര്യാതനായി. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്. ഭാര്യ: ഉഷാകുമാരി. മക്കള്‍: ഷൈനി, ഷൈലജ, ഷൈജു. മരുമക്കള്‍: ഷെറിന്‍, സുരേഷ്, ശരണ്യ.
കെ സരസ്വതിയമ്മ

മൊട്ടമൂട്: പറമ്പുക്കോണം ദേവി വിലാസത്തില്‍ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ കെ സരസ്വതിയമ്മ (87) നിര്യാതയായി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്. മകന്‍: രാമചന്ദ്രന്‍നായര്‍, മരുമകള്‍: വസന്തകുമാരി.
അന്നമ്മ

തലവൂര്‍: പാണ്ടിത്തിട്ട ഈട്ടിവിള വീട്ടില്‍ റിട്ട. പോസ്റ്റ്മാന്‍ പൊടിയന്റെ ഭാര്യ അന്നമ്മ (70) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച പകല്‍ 12ന് മൈലാടുംപാറ പെന്തക്കോസ്ത്മിഷന്‍ സെമിത്തേരിയില്‍. മക്കള്‍: ഗ്രേസി, രാജന്‍ (ജോസ്), അമ്പിളി, ജിനു. മരുമക്കള്‍: ജോണി, വിനി, സുരേഷ്, ബെറ്റി.
ആഗ്നസ് സേവ്യര്‍

കുന്നുകുഴി: ആര്‍സി സ്ട്രീറ്റില്‍ ടിസി 12/1602ല്‍ പരേതനായ സേവ്യറിന്റെ ഭാര്യ ആഗ്നസ് സേവ്യര്‍ (സൂസമ്മ, 94) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച പകല്‍ മൂന്നിന് പാറ്റൂര്‍ സെന്റ് പീറ്റേഴ്സ് സെമിത്തേരിയില്‍. മക്കള്‍: അന്നമ്മ, ക്ലാരമ്മ, ആന്റണി, അലോഷ്യസ്, ലീന്‍മേരി, അഗസ്റ്റിന്‍. മരുമക്കള്‍: സ്റ്റാന്‍സിലസ്, സെബാസ്റ്റ്യന്‍, ലൈല, ഷേര്‍ളി.
പി സെയ്തുമുഹമ്മദ്

പാറശാല: പൊഴിയൂര്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റായിരുന്ന ചാമവിള വീട്ടില്‍ പി സെയ്തുമുഹമ്മദ് (91) നിര്യാതനായി. ഭാര്യ: പരേതയായ നബീസാബീവി. മക്കള്‍: ഷാനവാസ് (സിവില്‍ സപ്ലൈസ് വകുപ്പ്), ബീന, ഷമ്മി, നദീറ. മരുമക്കള്‍: സലിം (കെഎസ്എ), നൗഷാദ് (കെഎസ്എ).
സി ഇന്ദിര

ബാലരാമപുരം: തലയല്‍ കൈതോട്ടുകോണം പുത്രവിള വീട്ടില്‍ പി ബാബുരാജന്റെ ഭാര്യ സി ഇന്ദിര (58) നിര്യാതയായി. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്. സിപിഐ എം ആലുവിള ബ്രാഞ്ച് അംഗവും തലയല്‍ ക്ഷീരസംഘം ഭരണസമിതി അംഗവുമാണ്. മക്കള്‍: ദീപ, ദീപ്തി.
ബിജു

നെയ്യാറ്റിന്‍കര: വട്ടവിള പൊറ്റയില്‍ തൈവിളാകത്ത് വീട്ടില്‍ വേലപ്പന്‍നായരുടെയും ശ്രീകുമാരിയുടെയും മകന്‍ ബിജു (28) നിര്യാതനായി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്. സഹോദരങ്ങള്‍: ബിനു, ബീന.
പി കുഞ്ഞന്‍നാടാര്‍

നെല്ലിമൂട്: കാഞ്ഞിരംകുളം പണ്ടാരവിള വെണ്‍കുളത്തുവിള വീട്ടില്‍ പി കുഞ്ഞന്‍നാടാര്‍ (85, റിട്ട. പൊലീസ്) നിര്യാതനായി. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്. ഭാര്യ: സാനുമതി. മക്കള്‍: സാവിത്രി, സത്യവതി, സത്യവാന്‍, രാജന്‍, സഹദേവന്‍. മരുമക്കള്‍: വത്സലകുമാരി, കുമാരി ഷീബ, റിഞ്ചു, പരേതരായ സജീവകുമാര്‍, രവീന്ദ്രന്‍.
കെ കമലമ്മ

മലയിന്‍കീഴ്: കരിപ്പൂര് ഇരട്ടക്കലുങ്ക് എടത്തിരുത്തിവീട്ടില്‍ കെ കമലമ്മ (94) നിര്യാതയായി. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്. ഭര്‍ത്താവ്: പരേതനായ പത്മനാഭന്‍നായര്‍. മക്കള്‍: രാധ, ലളിത, ഇന്ദിര, മണികണ്ഠന്‍നായര്‍, കൃഷ്ണന്‍നായര്‍, രാജപ്പന്‍നായര്‍, രവീന്ദ്രന്‍, പരേതരായ ബേബി, വിജയന്‍നായര്‍. മരുമക്കള്‍: വേലായുധന്‍നായര്‍, ശ്യാമള, പ്രേമകുമാരി, ഇന്ദിര, രാധ, ശശികല, പരേതരായ ശിവശങ്കരന്‍നായര്‍, അപ്പുക്കുട്ടന്‍നായര്‍, തങ്കപ്പന്‍നായര്‍.
വേലപ്പന്‍നായര്‍

റസ്സല്‍പുരം: വേട്ടമംഗലം ഏറത്തുവിളാകത്തുവീട്ടില്‍ പി വേലപ്പന്‍നായര്‍ (76) നിര്യാതനായി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്. ഭാര്യ: ഒ എസ് വസന്തകുമാരി. മക്കള്‍: സന്തോഷ് (ഇഎസ്ഐ ഡയറക്ടറേറ്റ്), ബിന്ദു (പങ്കജകസ്തൂരി), വിനോദ് (ടൂറിസം). മരുമക്കള്‍: വിനിഷ, മോഹനകുമാരന്‍തമ്പി (വാട്ടര്‍ അതോറിറ്റി), സുനിത (ആര്‍സിസി).
കെ മധു

വഞ്ചിയൂര്‍: അമ്പലത്തറമുക്ക് എച്ച്എന്‍ആര്‍എ 248 ഭാസുരഭവനില്‍ കെ മധു (52) നിര്യാതനായി. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്. ഭാര്യ: ലതാകുമാരി. മക്കള്‍: അനീഷ്, അഖില, അനില.
സുഭദ്ര

ആറ്റിങ്ങല്‍: തൊപ്പിച്ചന്ത കല്ലൂര്‍ക്കോണം കാട്ടില്‍വീട്ടില്‍ സുഭദ്ര (67) നിര്യാതയായി. മക്കള്‍: സുരേഷ്, സുനിത, ശുഭ, സുപ്രഭ, സുജിത. മരുമക്കള്‍: സലീന, രഘു, സുരേന്ദ്രന്‍, ഗിരീഷ്, വിഷ്ണു.
മാധവന്‍

ചിറയിന്‍കീഴ്: കടകം പുതുവല്‍വീട്ടില്‍ മാധവന്‍ (70) നിര്യാതനായി. മരണാനന്തരചടങ്ങ് ശനിയാഴ്ച രാവിലെ 8.30ന്. ഭാര്യ: രാജമ്മ. മക്കള്‍: ശ്യാംകുമാര്‍, സുരേഷ്കുമാര്‍. മരുമക്കള്‍: സീമ, ഷീന.
ശ്രീധരന്‍നായര്‍

ചിറയിന്‍കീഴ്: കോളിച്ചിറ സജിഭവനില്‍ ശ്രീധരന്‍നായര്‍ (80) നിര്യാതനായി. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്. ഭാര്യ: ഇന്ദിരയമ്മ. മക്കള്‍: ലതാദേവി, ആശാദേവി. മരുമക്കള്‍: സജീവ്, പ്രസാദ്.
പി ഇന്ദിര

വര്‍ക്കല: ഞെക്കാട് ഇന്ദിരനിവാസില്‍ പി ഇന്ദിര (56) നിര്യാതയായി. മക്കള്‍: ജയ, സിന്ധു, അജി. മരുമക്കള്‍: അശോകന്‍, ദിലീപ്, സുനി.
വാഹനാപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു

ബാലരാമപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തലയല്‍ ചിറയത്തല വേലായുധമന്ദിരത്തില്‍ എസ് ശ്രീദേവി (51, നെടുങ്കാട് യുപി സ്കൂള്‍ ജീവനക്കാരി) ആണ് മരിച്ചത്. കഴിഞ്ഞ 17ന് വൈകിട്ട് അഞ്ചിന് മകന്റെ സ്കൂട്ടറിന്റെ പിന്നിലിരുന്ന് തിരുവനന്തപുരത്തുനിന്ന് ബാലരാമപുരത്തേക്കു വരുമ്പോള്‍ കാരയ്ക്കാമണ്ഡപത്തിന് സമീപംവച്ച് കാറിടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ട്രാഫിക് പൊലീസ് കേസെടുത്തു. മകന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഭര്‍ത്താവ്: ജനാര്‍ദനന്‍നായര്‍. മക്കള്‍: ഉമേഷ്, ഉമ. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.


