• 25 ജൂലൈ 2014
  • 9 കര്‍ക്കടകം 1189
  • 27 റംസാന്‍ 1435
Latest News :
ഹോം  » ചരമം  » തിരുവനന്തപുരം  » ലേറ്റസ്റ്റ് ന്യൂസ്

പെന്‍ഷനേഴ്സ് യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

കിളിമാനൂര്‍: കേരള സംസ്ഥാന സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. നെടുമ്പറമ്പ് നന്ദായിവനം പനച്ചയില്‍വീട്ടില്‍ എന്‍ നടരാജന്‍ (68, റിട്ട. അധ്യാപകന്‍, നെടുമ്പറമ്പ് ഹൈസ്കൂള്‍) ആണ് മരിച്ചത്. വ്യാഴാഴ്ച നഗരൂര്‍ ആല്‍ത്തറമൂട് എംഎസ്ജി അക്കാദമിയില്‍ നടന്ന പെന്‍ഷനേഴ്സ് യൂണിയന്‍ നഗരൂര്‍ മേഖലാ കണ്‍വന്‍ഷനില്‍ സംസാരിക്കുന്നതിനിടെ പകല്‍ 12ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ മറ്റു നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് കേശവപുരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ഷകത്തൊഴിലാളി യൂണിയന്‍ നഗരൂര്‍ വില്ലേജ് പ്രസിഡന്റ്, സിപിഐ എം നാന്ദായിവനം ബ്രാഞ്ച് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: ഇന്ദിര. മക്കള്‍: നിഷ, രേഷ്മ (യൂണിയന്‍ ബാങ്ക്, പത്തനംതിട്ട). മരുമക്കള്‍: സതീഷ് (ബംഗളൂരു), ശ്രീനാഥ് (ഇന്ത്യന്‍ നേവി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.

രാജമ്മ

നെടുമങ്ങാട്: മുണ്ടേല കോക്കോതമംഗലം അയണിയറത്തല പുത്തന്‍വീട്ടില്‍ പരേതനായ മാധവന്‍പിള്ളയുടെ ഭാര്യ രാജമ്മ (92) നിര്യാതയായി. മക്കള്‍: ലീലാഭായി, തങ്കമ്മ, ചന്ദ്രകുമാരിയമ്മ, ശ്രീകുമാരന്‍നായര്‍, ശാന്തകുമാരി, മോഹനകുമാര്‍, ശ്രീദേവി. മരുമക്കള്‍: സൂര്യന്‍പിള്ള, മാധവന്‍നായര്‍, ശ്രീകലാദേവി, സുധാകരന്‍നായര്‍, ശശികല, പരേതരായ സുരേന്ദ്രന്‍നായര്‍, സുകുമാരപിള്ള. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ ഒമ്പതിന്.

പങ്കജാക്ഷിയമ്മ

പാറശാല: മഞ്ചവിളാകം തൃപ്പലൂര്‍ സതീഷ്ഭവനില്‍ പങ്കജാക്ഷിയമ്മ (87) നിര്യാതയായി. മകന്‍: ശ്രീകണ്ഠന്‍നായര്‍. മരുമകള്‍: പത്മകുമാരി. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.

ജഗദമ്മ

കല്ലമ്പലം: നാവായിക്കുളം കിഴക്കെനടയില്‍ പുളിമൂട്ടില്‍വീട്ടില്‍ പരേതനായ ചെല്ലപ്പന്‍ ആശാരിയുടെ ഭാര്യ ജഗദമ്മ (84) നിര്യാതയായി. മക്കള്‍: ശ്യാമള, ജയന്ത്രാജന്‍, ഉണ്ണിക്കൃഷ്ണന്‍, രാജ്കുമാര്‍, പരേതനായ പ്രഭാകരന്‍.

വാസു

കല്ലിയൂര്‍: തെറ്റിവിള വിരാലിവിള പുത്തന്‍വീട്ടില്‍ എന്‍ വാസു (65, റിട്ട. വില്ലേജ്മാന്‍) നിര്യാതനായി. ഭാര്യ: സി ചന്ദ്രിക. മക്കള്‍: രജികുമാര്‍, രജനി. മരണാനന്തരചടങ്ങ് ഞായാറാഴ്ച രാവിലെ ഒമ്പതിന്.

ബാബു

മഠത്തിക്കോണം: ചായ്ക്കുളം മങ്കാരമല കൂവോട്ടുകുഴി കിഴക്കുംകര പുത്തന്‍വീട്ടില്‍ ബാബു (60, മണിയന്‍) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കള്‍: മൃദുലകുമാരി, മഞ്ചുലേഖ, സൗമ്യ, കല. മരുമക്കള്‍: ജോയി, സ്റ്റാലിന്‍, റെജികുമാര്‍, ജോയി. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ പത്തിന്.

ശിവന്‍കുട്ടിനായര്‍

വട്ടിയൂര്‍ക്കാവ്: കാഞ്ഞിരംപാറ പടയണി റോഡില്‍ അക്കരവിള വീട്ടില്‍ ശിവന്‍കുട്ടിനായര്‍ (78) നിര്യാതനായി. ഭാര്യ: സുശീലാദേവി. മക്കള്‍: ഗീത, പ്രീത, മഞ്ചു, ഉണ്ണികൃഷ്ണന്‍, ജയകൃഷ്ണന്‍, ദേവിപ്രിയ. മരുമക്കള്‍: രാജേന്ദ്രന്‍, അനില്‍, ജയകൃഷ്ണന്‍, മീര, ആര്യ, റാംമോഹന്‍. മരണാനന്തരചടങ്ങ് വട്ടിയൂര്‍ക്കാവ് വയലിക്കട ആയില്യത്തില്‍ ചൊവ്വാഴ്ച രാവിലെ 8.30ന്.

എന്‍ സുബ്രഹ്മണ്യപിള്ള

തിരു: പത്മവിലാസം റോഡില്‍ എഫ്ആര്‍എ 21ല്‍ (പുന്നപുരം പ്ലാഞ്ചേരി ലെയ്നില്‍ എംആര്‍എ 35) എന്‍ സുബ്രഹ്മണ്യപിള്ള (72) നിര്യാതനായി. ഭാര്യ: എസ് കസ്തൂരി. മക്കള്‍: ചന്ദ്രകുമാര്‍ (ഐഎസ്ആര്‍ഒ, തുമ്പ), ഹരികുമാര്‍ (ഐസിഡബ്ല്യുഎ ഫാക്കല്‍റ്റി), കൃഷ്ണകുമാര്‍ (ഏജീസ് ഓഫീസ്). മരുമക്കള്‍: എം എസ് സരിത, പി ബിന്ദു. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് തൈക്കാട് ചാല വെള്ളാള സമുദായ ശ്മശാനം.

ജി സുരേന്ദ്രന്‍

അരുമാനൂര്‍: തോപ്പുവിളാകത്ത് വീട്ടില്‍ (ആഞ്ജനേയം) ജി സുരേന്ദ്രന്‍ (72) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച പകല്‍ രണ്ടിന്. ഭാര്യ: ശാന്തകുമാരി. മക്കള്‍: എസ് അഞ്ജു, എസ് അജേഷ് (ലല്ലു). മരുമകന്‍: മഹേഷ്കുമാര്‍. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 9.15ന്.

എ പ്രേമചന്ദ്രന്‍

പാറശാല: കുറുംകുട്ടി ആറ്റൂര്‍വിളാകം സുമംഗലംഭവനില്‍ എ പ്രേമചന്ദ്രന്‍ (55- മോഹനന്‍) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കള്‍: രേവതി, രേഷ്മ. മരണാനന്തരചടങ്ങ് തിങ്കളാഴ്ച പകല്‍ 11ന്.

ഷാഹിദാ ബീവി

പൂവാര്‍: പനവിളാകത്തുവീട്ടില്‍ (ഇലന്തമൂട്) എം അബ്ദുള്‍ കരീ (ടെലിഫോണ്‍സ്)മിന്റെ ഭാര്യ ഷാഹിദാ ബീവി (59) നിര്യാതയായി. മക്കള്‍: ഷാഹുല്‍ ഹമീദ്, ഫരീദാബാനു, ധനുജ് (മഞ്ചു). കബറടക്കം പൂവാര്‍ ജുമാമസ്ജിദില്‍ വെള്ളിയാഴ്ച പകല്‍ 11ന്.

ടി മാധവിയമ്മ

വെങ്ങാനൂര്‍: മുട്ടയ്ക്കാട് കൃഷ്ണശ്രീയില്‍ പേരൂര്‍ക്കട കരൂര്‍ക്കോണത്തുവീട്ടില്‍ പരേതനായ പി കൃഷ്ണപിള്ളയുടെ ഭാര്യ ടി മാധവിയമ്മ (81) നിര്യാതയായി. മക്കള്‍: വിമല (ബിഎസ്എന്‍എല്‍), ശശികല. മരുമക്കള്‍: രവിശങ്കര്‍ എസ് നായര്‍ (ഭാഷാ ഇന്റസ്റ്റിറ്റ്യൂട്ട്), ശശിധരന്‍നായര്‍. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.

കെ ലീല

കാട്ടാക്കട: കള്ളിക്കാട് ആടുവള്ളിതോട്ടത്തുവീട്ടില്‍ പരേതനായ സുകേശന്റെ ഭാര്യ കെ ലീല (65) നിര്യാതയായി. മക്കള്‍: എസ് ശ്യാംലാല്‍(കള്ളിക്കാട് പഞ്ചായത്ത് മെമ്പര്‍), എസ് രഞ്ചുലാല്‍. മരുമക്കള്‍: പ്രമീള, സീബ. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.

പാത്തുമ്മാബീവി

തിരു: വലിയവേളിയില്‍ പൗണ്ട്കടവ് പുലിമുട്ടം വീട്ടില്‍ പരേതനായ ഷാഹുല്‍ ഹമീദിന്റെ ഭാര്യ പാത്തുമ്മാബീവി (69) നിര്യാതയായി. മക്കള്‍: മന്‍സൂര്‍, റാഫി, അമാന്‍, സഫിയ, ഷൈല. മരുമക്കള്‍: ഷീജ, റസീന, ഷാനിഫ, ഫസലുദീന്‍, ഷാഹുല്‍ഹമീദ്.

ഡി വില്‍സന്‍

നെയ്യാറ്റിന്‍കര: വഴുതൂര്‍ മരയ്ക്കാമുട്ടത്തു വീട്ടില്‍ ഡി വില്‍സന്‍ (51) നിര്യാതനായി. ഭാര്യ: ജാസ്മിന്‍. മക്കള്‍: വിന്ദുജ ജി വില്‍സന്‍, വിനില ജി വില്‍സന്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച പകല്‍ 3.30ന്.

അശോകന്‍

തിരു: ആറ്റുകാല്‍ ചിറപ്പാലം ടിസി 58/1859 കൊച്ചുമുടുമ്പില്‍വീട്ടില്‍ പരേതനായ സദാശിവന്റെ മകന്‍ അശോകന്‍ (46) നിര്യാതനായി. ഭാര്യ: സിന്ധു. മക്കള്‍: അശ്വതി, ആശ. മരുമക്കള്‍: വിനോജ്കുമാര്‍, സനില്‍കുമാര്‍. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 9.15ന്.

ബാബു

ചേങ്കോട്ടുകോണം: വിളയില്‍വീട്ടില്‍ ബാബു (68) നിര്യാതനായി. ഭാര്യ: വസന്ത. മക്കള്‍: അജി, മഞ്ജു, അനി, പ്രഭ. മരുമക്കള്‍: ലേഖ, സന്തോഷ്, ദീപ, സന്തോഷ്. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.

പി രാഘവന്‍

പാലോട്: നന്ദിയോട് ചെല്ലഞ്ചി ബൈജുവിലാസത്തില്‍ പി രാഘവന്‍ (79) നിര്യാതനായി. ഭാര്യ: പി രാധ. മക്കള്‍: ബൈജു, സാജന്‍, വിനോദ്, രജി, ദീപ. മരുമക്കള്‍: ചിത്രകല, സിനി, പ്രതിഭ, അനില്‍കുമാര്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.

ചന്ദ്രന്‍നായര്‍

മുരുക്കുംപുഴ: വെയിലൂര്‍ കോഴിമട താഴത്തുവീട്ടില്‍ ചന്ദ്രന്‍നായര്‍ (55) നിര്യാതനായി. ഭാര്യ: വത്സല. മക്കള്‍: അശ്വതി, അരുണ്‍. മരുമകള്‍: മനോജ്.

ആര്‍ ശശിധരന്‍

വെള്ളായണി: മേല്‍തോട്ടത്ത് മേലെപുത്തന്‍വീട്ടില്‍ ആര്‍ ശശിധരന്‍ (58) നിര്യാതനായി. ഭാര്യ: എല്‍ ശ്രീമതി. മകള്‍: അശ്വനി.

യാചകപുനരധിവാസ കേന്ദ്രത്തിലെ അന്തേവാസി മരിച്ചു

തിരു: നഗരസഭയുടെ യാചക പുനരധിവാസ കേന്ദ്രമായ സാക്ഷാല്‍ക്കാരത്തിലെ അന്തേവാസിയായിരുന്ന വട്ടിയുര്‍ക്കാവ് സ്വദേശിയായ രാജേന്ദ്രന്‍(50) നിര്യാതനായി. ഇയാളുടെ വിലാസമോ, ബന്ധുക്കളെ സംബന്ധിച്ചുള്ള വിവരങ്ങളോ ലഭ്യമല്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയുമായോ ഫോര്‍ട്ട് കൊത്തളത്ത് പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ സാക്ഷാല്‍ക്കാരം ഓഫീസുമായോ മൂന്നു ദിവസത്തിനകം ബന്ധപ്പെട്ടണമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 0471- 2462147.

വാസുദേവന്‍നായര്‍

കല്ലിയൂര്‍: കുഴിതാലച്ചല്‍ തെങ്ങുവിള പുത്തന്‍വീട്ടില്‍ വാസുദേവന്‍നാനായര്‍ (79) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കള്‍: ശ്രീജയ, ഗോപകുമാര്‍, ശ്രീലത. മരുമക്കള്‍: മധുകുമാര്‍, ശ്രീകല, നാരായണന്‍നായര്‍. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.

പൊന്നമ്മ

കോവളം: മുല്ലൂര്‍ ഗിരീഷ്ഭവനില്‍ പരേതനായ കുഞ്ഞുകൃഷ്ണപണിക്കരുടെ ഭാര്യ പൊന്നമ്മ (77) നിര്യാതയായി. മകള്‍: പി ലീല. മരുമകന്‍: ശശിധരന്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 9ന്.

ഡി മാസില്ലാമണി

നെയ്യാറ്റിന്‍കര: സിവിആര്‍ പുരം ആറയൂര്‍ സത്യവിലാസം ബംഗ്ലാവില്‍ ഡി മാസില്ലാമണി (99) നിര്യാതനായി. മക്കള്‍: പാസ്റ്റര്‍ ശോഭനരാജ്, മെറ്റില്‍ഡ (അതിയന്നൂര്‍ പഞ്ചായത്ത്), മോഹന്‍രാജ് (അനര്‍ട്ട്), പരേതനായ ഡാനിമുത്തു. മരുമക്കള്‍: തപസിമുത്തു (എസ്എം എന്‍ജിനിയര്‍, മുംബൈ), മോളീശോഭന്‍ (നേഴ്സ്), പാസ്റ്റര്‍ നേശമണി, ഷീല മോഹന്‍ (ടീച്ചര്‍ ഗവ. വിഎച്ച്എസ് തൃശൂര്‍), ബ്രൂസ്കുമാര്‍ തച്ചംകോട് (ഡയറക്ടര്‍ ലൗവിങ് മിനിസ്ട്രി തച്ചംകോട്). മരണാനന്തരചടങ്ങ് ഞായറാഴ്ച വൈകിട്ട് അഞ്ചിന്.

സുജിത

കല്ലറ: കുറുമ്പയം കാപ്പിവിള പണയില്‍പുത്തന്‍വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സുജിത (30) നിര്യാതയായി. മകള്‍: രുദ്ര.

ദേവകിയമ്മ

പാലോട്: പാപ്പനംകോട് സുരഭിയില്‍ പരേതനായ ചെല്ലപ്പന്‍പിള്ളയുടെ ഭാര്യ ദേവകിയമ്മ (97) നിര്യാതയായി. മക്കള്‍: സേതുക്കുട്ടിയമ്മ, സുകുമാരന്‍നായര്‍ (സുരഭി മോട്ടോര്‍ ഡ്രൈവിങ് സ്കൂള്‍), ശശിധരന്‍നായര്‍, രവീന്ദ്രന്‍നായര്‍, വിശാലാക്ഷിയമ്മ. മരണാനന്തരചടങ്ങ് 31ന് രാവിലെ ഒമ്പതിന്.

അരവിന്ദാക്ഷന്‍നായര്‍

ഊരൂട്ടമ്പലം: പെരുമുള്ളൂര്‍ വിജയവിലാസം കുന്നുംപുറത്തുവീട്ടില്‍ അരവിന്ദാക്ഷന്‍നായര്‍ (88) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കള്‍: നിര്‍മല, കോമളകുമാരി, അനില്‍കുമാര്‍, പ്രഭകുമാര്‍, ശ്രീകല. മരുമക്കള്‍: അപ്പുക്കുട്ടന്‍, വിജയകുമാര്‍, ശ്രീകണ്ഠന്‍നായര്‍. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.

സുജിന്‍

വെള്ളറട: മണലി വട്ടം നിര്‍മല വിലാസത്തില്‍ ജസ്റ്റസിന്റെയും നിര്‍മലയുടെയും മകന്‍ സുജിന്‍ (19) നിര്യാതനായി. മരണാനന്തരചടങ്ങ് ശനിയാഴ്ച പകല്‍ മൂന്നിന്.

ആര്‍ തുളസീദാസ്

തിരുമല: അണ്ണൂര്‍ പ്രദീപത്തില്‍ ആര്‍ തുളസീദാസ് (81) നിര്യാതനായി. ഭാര്യ: ഗിരിജാദാസ്. മക്കള്‍: വിനോദ്ദാസ് (അബുദാബി), പ്രമോദ്ദാസ്. മരുമക്കള്‍: സുഷ്മിതാദാസ്, ദീപശ്രീ. മരണാനന്തരചടങ്ങ് 29ന് രാവിലെ 8.30ന്.

ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

വിതുര: ജോലിക്കിടെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വിതുര ഗണപതിയാംകോട് നെല്ലിക്കുന്ന് മേക്കുംകര വീട്ടില്‍ ചെല്ലപ്പന്‍ (78) ആണ് മരിച്ചത്. ചായം ക്ഷേത്രത്തിനുസമീപം തോട് വൃത്തിയാക്കുന്ന പണി ചെയ്തുകൊണ്ടിരിക്കെ ബുധനാഴ്ച വൈകിട്ട് മൂന്നിന് കുഴഞ്ഞുവീഴുകയായിരുന്നു. സഹജോലിക്കാര്‍ ഉടന്‍ വിതുര സിഎച്ച്സിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതയായ ജായിസാണ് ഭാര്യ. മക്കള്‍: നേശമണി, പ്രഭ, അജി, സുരേഷ്, പരേതനായ രാജു.

വാഹനാപകടത്തില്‍ പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു

ആറ്റിങ്ങല്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. അഞ്ചുതെങ്ങ് നെടുങ്കണ്ട പ്ലാന്തോട്ടം വീട്ടില്‍ സലിംദേവ് (54) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് വര്‍ക്കല പുത്തന്‍ചന്തയ്ക്ക് സമീപമായിരുന്നു അപകടം. എതിര്‍ദിശയില്‍ അമിതവേഗത്തില്‍ വന്ന വാഹനത്തിലിടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയപ്പോള്‍ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരിച്ചു. ഭാര്യ: ദര്‍ശന. മക്കള്‍: ഡാലിയ, കണ്ണന്‍.

പണം തിരികെ ചോദിച്ചതിന് ഭീഷണി: വീട്ടമ്മ ജീവനൊടുക്കി

കഴക്കൂട്ടം: ബന്ധുവിന് കടം നല്‍കിയ പണം തിരിച്ചുചോദിച്ചപ്പോള്‍ ഓപ്പറേഷന്‍ കുബേരയുടെ പേരില്‍ ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് വീട്ടമ്മ ജീവനാടുക്കി. മംഗലപുരം കൈലാത്തുകോണം അശ്വതിഭവനില്‍ ബേബി (46)യാണ് തൂങ്ങിമരിച്ചത്. വിദേശത്തുള്ള മകനെയും ഭര്‍ത്താവിനെയും ഫോണില്‍ വിളിച്ച് ആത്മഹത്യാവിവരം ധരിപ്പിച്ചശേഷമാണ് ജീവനൊടുക്കിയത്. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച പകല്‍ ഒന്നരയോടെ ബന്ധു വീട്ടിലെത്തി പരിശോധിക്കവെ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ: ബേബി മരുമകളുടെ ഇളയച്ഛന്‍ അനിലിന് എട്ടുലക്ഷം രൂപ കടം നല്‍കിയിരുന്നു. ഒരുലക്ഷം രൂപയെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. കഴിഞ്ഞദിവസം അനിലിന്റെ വീട്ടിലെത്തി പണം തിരികെ ചോദിച്ചപ്പോള്‍ ഓപ്പറേഷന്‍ കുബേരയുടെ നിയമങ്ങളെക്കുറിച്ച് പറഞ്ഞ് ഇയാള്‍ ബേബിയെ ഭീഷണിപ്പെടുത്തി. ഇതില്‍ മനംനൊന്ത് വീട്ടിലെത്തിയ ബേബി മസ്കത്തില്‍ ജോലിചെയ്യുന്ന മകന്‍ മനോജിനെ വിളിച്ച് ഭീഷണിയെക്കുറിച്ചും ജീവനൊടുക്കുന്നതായും അറിയിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് ടെമ്പോഡ്രൈവര്‍ മോഹനനെയും വിളിച്ച് വിവരം പറഞ്ഞശേഷമായിരുന്നു ആത്മഹത്യ. രണ്ടോടെ മംഗലപുരം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്. സംഭവത്തെത്തുടര്‍ന്ന് മംഗലപുരം പൊലീസ് അനിലിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

മത്സ്യത്തൊഴിലാളി മത്സ്യബന്ധത്തിനിടെ വള്ളംമറിഞ്ഞ് മരിച്ചു

ചിറയിന്‍കീഴ്: മത്സ്യത്തൊഴിലാളി മത്സ്യബന്ധനത്തിനിടെ വള്ളംമറിഞ്ഞ് തിരയില്‍പ്പെട്ട് മരിച്ചു. അഞ്ചുതെങ്ങ് പണ്ടകശാല മേക്കുംമുറി വീട്ടില്‍ മാനുവലിന്റെ മകന്‍ ജോയി (48) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പണ്ടകശാല കടല്‍ത്തീരത്തുനിന്ന് വ്യാഴാഴ്ച രാവിലെ 6ന് മത്സ്യബന്ധനത്തിനു പോയ ജോയിയും സെബാസ്റ്റ്യനും റിജോയും അടങ്ങുന്ന സംഘം അപകടത്തില്‍പ്പെടുകയായിരുന്നു. പണ്ടകശാലയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ വള്ളം മറിയുകയും ജോയി വള്ളത്തിന്റെ അടിയിലാകുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സെബാസ്റ്റ്യനും റിജോയും രക്ഷപ്പെട്ടു. കരയിലേക്ക് നീന്തിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ജോയി കൂടെയില്ലെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കിയത്. ജോയിയെ കണ്ടെത്തിയപ്പോഴേക്കും മരിച്ചിരുന്നു. തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വസതിയിലേക്ക് കൊണ്ടുപോയി. ഭാര്യ: മേരി. മക്കള്‍: ജോസ്, ജ്യോതി.

ലൈംഗികപീഡനത്തിനിരയായ സ്കൂള്‍വിദ്യാര്‍ഥിനി ജീവനൊടുക്കി

വെഞ്ഞാറമൂട്: ലൈംഗികപീഡനത്തിനിരയായ സ്കൂള്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. പുല്ലമ്പാറ പഞ്ചായത്തിലെ ഏറത്തുവയല്‍ കിഴക്കുംകരവീട്ടില്‍ മോഹനന്‍-ബിന്ദു ദമ്പതികളുടെ മകള്‍ മീനു (15)വാണ് ജീവനൊടുക്കിയത്. സംഭവം പനിമരണമാക്കി മൃതദേഹം സംസ്കരിക്കാനുള്ള രക്ഷിതാക്കളുടെ നീക്കം നാട്ടുകാര്‍ തടഞ്ഞു. പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഇരുപത്തൊന്നുകാരനായ കാമുകന്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പെണ്‍കുട്ടി സമീപവാസിയായ കുളപ്പുറം സ്വദേശി മണിലാലു(21)മായി പ്രണയത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തതായി പെണ്‍കുട്ടിയുടെ അമ്മ കഴിഞ്ഞ 12ന് പരാതി നല്‍കി. തുടര്‍ന്ന് ഒളിവില്‍പോയ മണിലാലിനെ ചിറയിന്‍കീഴില്‍വച്ച് പൊലീസ് പിടികൂടി. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. ഇതിനുശേഷം പെണ്‍കുട്ടി വീണ്ടും പഠിക്കാന്‍ പോയിത്തുടങ്ങി. ബുധനാഴ്ച രാത്രി ഏഴോടെ വീടിന്റെ മേല്‍ക്കൂരയില്‍ വസ്ത്രത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. മൃതദേഹം അഴിച്ചിറക്കി ഓട്ടോറിക്ഷയില്‍ കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഓട്ടോറിക്ഷയില്‍വച്ചുതന്നെ പരിശോധിപ്പിച്ചു. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് മുതിരാതെ മൃതദേഹവുമായി മാതാപിതാക്കള്‍ വീട്ടിലെത്തി. സംസ്കരിക്കാനുള്ള ശ്രമം തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പരിശോധിച്ചപ്പോഴാണ് കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ അടയാളം കണ്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം വ്യാഴാഴ്ച വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കാമുകനെ ജയിലില്‍ അടച്ചതിന്റെ മനോവിഷമമാകാം മരണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.

കോളേജ് ബസിന്റെ ടൂള്‍ബോക്സ് ഇളകിത്തെറിച്ച് കാല്‍നടക്കാരായ ദമ്പതികള്‍ മരിച്ചു

കഴക്കൂട്ടം: അമിതവേഗത്തില്‍ പാഞ്ഞ സ്വകാര്യ കോളേജ് ബസിന്റെ ടൂള്‍ബോക്സ് ഡോര്‍ ഇളകിത്തെറിച്ച് കാല്‍നടയാത്രക്കാരായ ദമ്പതികള്‍ മരിച്ചു. മുരുക്കുംപുഴ മുണ്ടയ്ക്കല്‍ തോപ്പില്‍വീട് അജിതാഭവനില്‍ അശോകന്‍ (55), ഭാര്യ ജലജ (45) എന്നിവരാണ് മരിച്ചത്. രോഷാകുലരായ നാട്ടുകാര്‍ ഡ്രൈവറെ കൈയേറ്റം ചെയ്തു. ഇയാള്‍ ഓടിരക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 5.15 നായിരുന്നു അപകടം. ബസിന്റെ അമിതവേഗതയില്‍ റോഡിലെ കുഴിയില്‍ കുടുങ്ങി ടൂള്‍ബോക്സിന്റെ കേബിളുകള്‍ പൊട്ടിയതാണ് ഡോര്‍ തുറക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. വീട്ടില്‍നിന്ന് സാധനം വാങ്ങാന്‍ നടന്നുപോകുകുയായിരുന്നു ദമ്പതികള്‍. മുരുക്കുംപുഴ കവലയില്‍നിന്ന് 50 മീറ്റര്‍ അകലെ സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് ഇവര്‍ എത്തിയപ്പോള്‍ എതിര്‍ദിശയില്‍ പാഞ്ഞുവന്ന നെടുമങ്ങാട് ഹീര എന്‍ജിനിയറിങ് കോളേജ് ബസിന്റെ വലതുഭാഗത്തെ ടൂള്‍ബോക്സ് ഡോര്‍ ഇളകിത്തെറിക്കുകയായിരുന്നു. ഡോര്‍ തലയില്‍ വീണ് ഗുരുതര പരിക്കേറ്റ അശോകന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ജലജയെ നാട്ടുകാര്‍ 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച വീട്ടുവളപ്പില്‍ സംസ്കരിക്കും. മംഗലപുരം പൊലീസ് കേസെടുത്തു. റേഷന്‍കട തൊഴിലാളിയായിരുന്ന അശോകന്‍ അടുത്തിടെ ലോട്ടറിവില്‍പ്പന ആരംഭിച്ചിരുന്നു. ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ മറ്റ് വാഹനങ്ങളില്‍ കയറ്റിവിട്ടു. ആതിര (കഴക്കൂട്ടം സിഎസ്ഐ മിഷന്‍ ആശുപത്രി ജീവനക്കാരി), അഖില്‍ (പൊലീസ്), അശ്വതി (ബിരുദ വിദ്യാര്‍ഥി) എന്നിവരാണ് അശോകന്റെ മക്കള്‍.

എന്‍ ജാനമ്മ

ആറ്റിങ്ങല്‍: പ്ലാവിളവീട്ടില്‍ പരേതനായ ഗോവിന്ദന്റെ (ജയ്ഹിന്ദ് വാച്ച് വര്‍ക്സ്) ഭാര്യ എന്‍ ജാനമ്മ (86) നിര്യാതയായി. മക്കള്‍: വിജയമോഹനന്‍, മനോഹരന്‍, വിജയലക്ഷ്മി, രാധാകൃഷ്ണന്‍, ജയശ്രീ. മരുമക്കള്‍: ശോഭന, ശശികല, രാമചന്ദ്രന്‍, മിനി, മോഹനന്‍. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ ഒമ്പതിന്.

ജലജ

നെടുമങ്ങാട്: പഴകുറ്റി ഉളിയൂര്‍ സരോവറില്‍ മോഹന്‍ദാസിന്റെ ഭാര്യ ജലജ (54) നിര്യാതയായി. മക്കള്‍: ദീപ മോഹന്‍ദാസ്, ദീപക് മോഹന്‍ദാസ്. മരുമകള്‍: സുധി. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.

പുഷ്കരപ്പണിക്കര്‍

ബാലരാമപുരം: വെടിവെച്ചാന്‍കോവില്‍ മുടവൂര്‍പാറ ശാരദാലയത്തില്‍ പുഷ്കരപ്പണിക്കര്‍ (93) നിര്യാതനായി. ഭാര്യമാര്‍: പങ്കജാക്ഷി, പരേതയായ ശാരദ. മക്കള്‍: പ്രസന്ന, സുരേന്ദ്രന്‍, തങ്കമണി, ശൈലജ, സത്യന്‍, വിശ്വംഭരന്‍, ഗീത, രാധാമണി, ഉദയന്‍, ജയന്‍. മരുമക്കള്‍: നാഗരാജന്‍, ചന്ദ്രിക, രാജേന്ദ്രന്‍, ഗോപി, ജയ, ലത, വിനോദ്, മണിക്കുട്ടന്‍, ലത ഉദയന്‍, ശ്രീദേവി.

മധുസൂദനന്‍

നെയ്യാറ്റിന്‍കര: കമുകിന്‍കോട് കൃഷ്ണമന്ദിരത്തില്‍ പരേതനായ മാധവന്റെ മകന്‍ മധുസൂദനന്‍ (65, റിട്ട. സബ്എന്‍ജിനിയര്‍, കെഎസ്ഇബി) നിര്യാതനായി. ഭാര്യ: കെ സുലോചന. മക്കള്‍: അരുണ്‍, ദിവ്യ. മരുമകന്‍: കെ എസ് അരുണ്‍. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന്.

വേലായുധന്‍നായര്‍

പൂവാര്‍: അരുമാനൂര്‍ രാജേന്ദ്രവിലാസത്തില്‍ എന്‍ വേലായുധന്‍നായര്‍ (92) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കള്‍: രാജേന്ദ്രന്‍നായര്‍, ശശിധരന്‍നായര്‍, ഉഷാകുമാരി, രമാദേവി, പത്മജകുമാരി, രാധാകൃഷ്ണന്‍നായര്‍, മോഹനകുമാരി. മരുമക്കള്‍: ലതികാദേവി, ശ്രീലേഖ, മാധവന്‍നായര്‍, രാജഗോപാലന്‍നായര്‍, ബിന്ദു, പരേതരായ വിജയകുമാരന്‍നായര്‍, മുരുകന്‍നായര്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.

ഡി സരോജിനിയമ്മ

നെയ്യാറ്റിന്‍കര: പനങ്ങാട്ടുകരി തിരുമംഗലത്ത് പരേതനായ ശ്രീധരന്‍നായരുടെ ഭാര്യ ഡി സരോജിനിയമ്മ (85) നിര്യാതയായി. മക്കള്‍: എസ് നിര്‍മല, എസ് സുജാത. മരുമക്കള്‍: കമലാസനന്‍നായര്‍, വേണുഗോപാല്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.

മോഹനകുമാര്‍

വിളവൂര്‍ക്കല്‍: ആനന്ദ്ഭവനില്‍ മോഹനകുമാര്‍ (61) നിര്യാതനായി. ഭാര്യ: ജലജകുമാരി. മക്കള്‍: ശാരിക, ശാജിക, ശ്യാംമോഹന്‍. മരുമക്കള്‍: ശ്യാംകുമാര്‍, നവീന്‍. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന്.

പ്രഭാകരന്‍നായര്‍

പുളിയറക്കോണം: ഹരിഹരവിലാസത്തില്‍ പ്രഭാകരന്‍നായര്‍ (76) നിര്യാതനായി. ഭാര്യ: പരേതയായ നിര്‍മല. മക്കള്‍: സുരേഷ്കുമാര്‍, അനില്‍കുമാര്‍, ഹരികുമാര്‍. മരുമക്കള്‍: ലതിക, സുചിത്ര. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.

വിലാസിനി

വിളവൂര്‍ക്കല്‍: വിഴവൂര്‍ വഴുതോട്ടുവിളവീട്ടില്‍ പരേതനായ ചെല്ലയ്യന്റെ ഭാര്യ വിലാസിനി (51) നിര്യാതയായി. മക്കള്‍: സെല്‍വിസ്റ്റര്‍, സിന്ധുമോള്‍, സേവ്യര്‍. മരുമക്കള്‍: ശശികുമാര്‍, ആശ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന്.

ബാലകൃഷ്ണന്‍ ആശാരി

മലയിന്‍കീഴ്: അണപ്പാട് കണിയാംവിളാകം ബിഎസ് ഭവനില്‍ എ ബാലകൃഷ്ണന്‍ ആശാരി (87) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കള്‍: ലളിത, ശശീന്ദ്രന്‍ (എല്‍ഐസി ഏജന്റ്), സതീഷ്കുമാര്‍, അംബികാദേവി, പത്മകുമാരി. മരുമക്കള്‍: വേലപ്പന്‍, ഷിജി (അതിയന്നൂര്‍ പഞ്ചായത്തംഗം), രാജന്‍, സീമ, ഗണേശന്‍. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ ഒമ്പതിന്.

District
Archives