17 October Wednesday

'അനാറ്റമി ഓഫ് എ കാമുകന്‍': മലയാളത്തിലെ ആദ്യ വെബ് സീരിസുമായി സംവിധായകന്‍ ഗൗതം മേനോന്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

മലയാളത്തിലെ ആദ്യ വെബ് സീരിസുമായി പ്രശസ്ത സിനിമ സംവിധായകന്‍ ഗൗതം മേനോന്‍. ഗൗതം മോനോന്റെ ഒന്‍ഡ്രാക എന്റര്‍ടൈന്‍മെന്റ് യൂട്യൂബ് ചാനലാണ് അനാറ്റമി ഓഫ് എ കാമുകന്‍ പുറത്തിറക്കുന്നത്. 2014 ഗോവ ഫിലിം ഫെസ്റ്റിവലില്‍ ഏറെ പ്രശംസ നേടിയ ഐ. ആം 22 എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകനായ അമല്‍ തമ്പിയാണ് സീരിസ് സംവിധാനം ചെയ്യുന്നത്.

 പ്രമുഖ വീഡിയോ ജോക്കി  വിഷ്ണു അഗസ്ത്യ പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നു.ഗൗതം വാസുദേവ് മേനോനും കചടതപ എന്‍ര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മാണം. ടൊവിനോ തോമസ്, ദിവ്യദര്‍ശിനി എന്നിവര്‍ അഭിനയിച്ച് കാര്‍ത്തിക്ക് സംഗീത സംവിധാനം നിര്‍വഹിച്ച ഉളവിരവ്, കാര്‍ത്തിക്ക് തന്നെ സംഗീത സംവിധാനം നിര്‍വഹിച്ച ബോദൈ കോദൈ എന്നിവയാണ് ഗൗതം മേനോന്റെ വെബ് ചാനല്‍ പുറത്തിറക്കിയ പ്രധാന ആല്‍ബങ്ങള്‍.

ഒരു കാമുകന്റെ വിവിധ ഭാവങ്ങളും അവന്റെ വികാര വിചാരങ്ങളുമാണ് വെബ് സീരിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.10 മിനിറ്റ് ദൈര്‍ഘ്യമാണ്എപിസോഡുകള്‍ക്കുള്ളത്. ജൂലൈ 20 മുതല്‍ എല്ലാ വെള്ളിയാഴ്ചയും വെബ് സീരിസ് സംപ്രേക്ഷണം ചെയ്യും. ഒന്‍ട്രാകെ എന്റര്‍ടെയിന്‍മെന്റിന്റെ ആദ്യ മലയാള സംരംഭമാണ് അനാറ്റമി ഓഫ് എ കാമുകന്‍
 

പ്രധാന വാർത്തകൾ
Top