13 November Tuesday

വൈ എസ് ആര്‍ റെഡ്ഡിയായി മമ്മൂട്ടി; യാത്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Apr 7, 2018

കൊച്ചി > മമ്മൂട്ടി, ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് ആര്‍ റെഡ്ഡിയായി വേഷമിടുന്ന തെലുങ്ക് ചിത്രം യാത്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മെഗാസ്റ്റാര്‍ വൈ എസ് രാജശേഖര റെഡ്ഡിയായെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയെ പിന്തള്ളിയാണ് മമ്മൂട്ടി വൈ എസ് ആര്‍ റെഡ്ഡി ആകുന്നത്.

മഹി രാഘവാണ് സംവിധാനം ചെയ്യുന്നത്. വിജയ് ചില്ലയും ശശി രെഡ്ഡിയും ചേര്‍ന്നാണ് ച്ത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ ഒമ്പതിന് യാത്രയുടെ ചിത്രീകരണം ആരംഭിക്കും.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയിരിക്കെ 2009 ല്‍ ഒരു ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ റെഡ്ഡി കൊല്ലപ്പെട്ടത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top