11 December Tuesday

പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്; അരങ്ങേറ്റം രണ്‍വീര്‍ സിങ്ങിനൊപ്പമെന്ന് റിപ്പോര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

കൊച്ചി > ഒരൊറ്റ ഗാനരംഗത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ പ്രിയ വാര്യര്‍ ബോളിവുഡിലേക്ക് ചുവടുവെക്കുന്നു. രണ്‍വീര്‍ സിങ്ങിന്റെ പുതിയ ചിത്രം സിംബയില്‍ പ്രിയ വാര്യര്‍ നായികയായെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന  ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് ഷെട്ടിയാണ്. ഒരൊറ്റ രംഗത്തിലൂടെ ബോളിവുഡ് പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായതിനാനാലാണ് പ്രിയയെ ചിത്രത്തിലേക്ക് പരിഗണിച്ചതെന്ന് കരണ്‍ ജോഹറിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ നാലു നായികമാരില്‍ ഒരാളായിരുന്നു പ്രിയ. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്നഗാനത്തില്‍ പ്രിയ നടത്തിയ കണ്ണു ചിമ്മലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.
 

പ്രധാന വാർത്തകൾ
Top