17 November Saturday

മോഹന്‍ലാലിന്റെ ലൂസിഫറില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയിയും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

ലൂസിഫറില്‍ വിവേക് ഒബ്‌റോയ് അഭിനയിക്കുമെന്ന വിവരം സ്ഥിരീകരിച്ചുകൊണ്ട് ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം

കൊച്ചി > പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ലൂസിഫറില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയിയും വേഷമിടും. വിവേക് ഒബ്‌റോയ് ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് അറിയിച്ചത്.

 2002ല്‍ പുറത്തിറങ്ങിയ കമ്പനി എന്ന ചിത്രത്തിലൂടെയായിരുന്നു വിവേകിന്റെ അരങ്ങേറ്റം. രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പാമായിരുന്നു വിവേകിന്റെ അരങ്ങേറ്റം. ശേഷം 16 വര്‍ഷങ്ങങ്ങള്‍ക്കിപ്പുറമാണ്  മോഹന്‍ലാലും വിവേക് ഒബ്‌റോയിയും ഒന്നിക്കുന്നത്.

ചിത്രത്തിന്റെ ഫേസ്ബുക്ക്‌ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പോസ്റ്ററിനെ വളരെയധികം ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹക്കുന്നത് മുരളി ഗോപിയാണ്. സുജിത് വാസുദേവാണ് ഛായാഗ്രഹണം. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം വിവേക് ഒബ്റോയിയെ കൂടാതെ ഇന്ദ്രജിത്ത്, ടൊവിനോ തോമസ് എന്നിവരും അണിനിരക്കുന്നുണ്ട്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top