25 May Friday

11ന് റിലീസിനൊരുങ്ങി വേലയില്ലാ പട്ടധാരി -2

വെബ് ഡെസ്‌ക്‌Updated: Thursday Aug 3, 2017

ധനുഷിന്റെ വേലയില്ലാ പട്ടധാരി-2ന് പുതിയ റിലീസിങ് തീയതിയായി. 11ന് ചിത്രം പുറത്തിറങ്ങും. ജൂലൈ 28ന് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് നീട്ടിവയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച പുതിയ ടീസറിനൊപ്പം ധനുഷ് റിലീസ് തീയതി ട്വീറ്റിലൂടെ അറിയിച്ചു. ബോളിവുഡിന്റെ ഇഷ്ടതാരം കാജോള്‍ പ്രധാനവേഷത്തിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. 20 വര്‍ഷത്തിനുശേഷമാണ് കാജോള്‍ തമിഴില്‍ അഭിനയിക്കുന്നത്.

സൌന്ദര്യ രജനീകാന്താണ് സംവിധാനം. 2014ല്‍ പുറത്തിറങ്ങിയ വേലയില്ലാ പട്ടധാരിയുടെ രണ്ടാംഭാഗത്തില്‍ അമല പോള്‍, വിവേക്, സമുദ്രക്കനി തുടങ്ങിയവരും വേഷമിടുന്നു.

പ്രധാന വാർത്തകൾ
Top