22 October Monday

'ധ്രുവനച്ചത്തിര'ത്തിൽ വിക്രമിനെ വിനായകൻ നേരിടും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 18, 2018


കമ്മട്ടിപ്പാടത്തിലെ'ഗംഗ'യുടെ തേങ്ങലുകൾ പ്രേക്ഷകരുടെയും തേങ്ങലായപ്പോൾ മലയാളി കൈയടിച്ച് വരവേറ്റ വിനായകൻ തമിഴ് പ്രേക്ഷകരുടെ കൈയടി വീണ്ടും വാങ്ങാനൊരുങ്ങുന്നു. വിക്രമിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനംചെയ്യുന്ന 'ധ്രുവനച്ചത്തിര'ത്തിൽ പ്രധാന വില്ലന്റെ വേഷത്തിലാണ് വിനായകനെത്തുന്നത്. ഗംഗയെപ്പോലെ മണ്ണിനോട് ചേർന്ന കഥാപാത്രങ്ങളെ അംഗീകരിക്കുന്ന തമിഴ്പ്രേക്ഷകർ ഈ ചിത്രത്തിലെ വില്ലനെയും സ്വീകരിക്കുമെന്നുറപ്പ്. വിക്രം‐ഗൗതം മേനോൻ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഐശ്വര്യ രാജേഷ്, റിതു വർമ തുടങ്ങിയവരാണ് വിക്രമിന്റെ നായികമാർ. ഹാരിസ് ജയരാജ് സംഗീതം. തിമിര്, മരിയാൻ തുടങ്ങിയ തമിഴ്ചിത്രങ്ങളിലും വിനായകൻ അഭിനയിച്ചിരുന്നു.

പ്രധാന വാർത്തകൾ
Top