22 September Saturday

വിജയ് സേതുപതിയുടെ ആക്ഷന്‍ ചിത്രം 'എടക്കു'

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018

കൊച്ചി > വ്യത്യസ്‌തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് സിനിമ പ്രേമികളുടെ ഇഷ്ട താരമായി മാറിയ വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് 'എടക്കു'. നിമോ പ്രോഡക്ഷന്‍സിനു വേണ്ടി എസ്. ശിവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹൊറൈസണ്‍ റിലീസ് കേരളത്തില്‍ അവതരിപ്പിക്കുന്നു. വിജയ് സേതുപതിക്ക് ഒപ്പം, വസന്തകുമാറും പ്രധാന വേഷത്തില്‍ എത്തുന്ന 'എടക്കു' വ്യത്യസ്തമായയൊരു ആക്ഷന്‍ ഫിലിമാണ്. സംഗീതയാണ് ചിത്രത്തിലെ നായിക

ചെന്നൈ പോലെയുള്ള വലിയ ഒരു നഗരത്തില്‍ ജീവിക്കുന്ന രണ്ട് സാഹസികരായ ചെറുപ്പക്കാര്‍. ഒരാള്‍ കൂടുംബത്തിന്റെ വളര്‍ച്ചക്ക് വേണ്ടി കഷ്ടപ്പെടുന്നു. മറ്റൊരാള്‍ കിട്ടുന്ന പണം കൊണ്ട് സുഖിച്ച് ജീവിക്കുന്നു. രണ്ടു പേരുടെയും ജീവിതത്തില്‍ വലിയ വെല്ലുവിളികള്‍ കടന്നു വരുന്നു. അതിനെ അതിജീവിക്കാന്‍ അവര്‍ തിരഞ്ഞെടുക്കുന്ന വഴികള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. സാഹസികരായ ചെറുപ്പക്കാര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് തങ്ങളുടെ യാത്ര തുടര്‍ന്നു. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി വന്‍ സംഘട്ടന രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

വിജയ് സേതുപതിയും, വസന്തകുമാറും മത്സരിച്ചഭിനയിച്ച 'എടക്കു' വിന്റെ ക്യാമറ സമന്‍മിത്രു, ഗാനങ്ങള്‍ പുന്നിയാ, സംഗീതം തവസിരാവ്, പിആര്‍ഒ അയ്‌മനം സാജന്‍, വിതരണം ഹൊറൈസന്‍ ഫിലിംസ്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top