17 November Saturday

മഹേഷിന്റെ പ്രതികാരം തമിഴില്‍; 'നിമിര്‍'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി: Video

വെബ് ഡെസ്‌ക്‌Updated: Monday Jan 8, 2018

ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റിമേക്ക് ' നിമിര്‍'ന്റെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങി.  ഉദയനിധി സ്റ്റാലിന്‍ നമിത പ്രമോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന നിമിര്‍ ജനുവരി 26ന് തീയറ്ററികളിലെത്തും.

 സമുദ്രകനി, പാര്‍വതി നായര്‍, ബിനീഷ് കോടീയേരി, എം എസ് ഭാസകര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.  മലയാളത്തില്‍ നിന്നും വ്യത്യസ്തമായി തമിഴ് പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചുള്ള മാറ്റങ്ങള്‍ ചിത്രത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. മലയാളത്തില്‍ അപര്‍ണ ബാലമുരളി ചെയ്ത റോള്‍ തമിഴില്‍ നമിത പ്രമോദും അനുശ്രീ ചെയ്ത റോള്‍ പാര്‍വതി നായരുമാണ് കൈകാര്യം ചെയ്യുന്നത്.



 

പ്രധാന വാർത്തകൾ
Top