24 September Monday

'ഒരു കുപ്രസിദ്ധ പയ്യന്‍': ടൊവിനോയും മധുപാലും ഒന്നിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Dec 2, 2017

കൊച്ചി > ഒഴിമുറിക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ തോമസ് നായകന്‍. ഒരു കുപ്രസിദ്ധ പയ്യന്‍ എന്നു പേരിട്ടിരിക്കുന്ന  ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത് തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിമിഷ സജയനാണ്.

ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയ താരനിരയ്‌ക്കൊപ്പം നിര്‍മ്മാതാവ് ജി. സുരേഷ് കുമാറും കാമറമാന്‍ പി. സുകുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വി. സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഒരു കുപ്രസിദ്ധ പയ്യന്റെ ഷൂട്ടിംഗ് തുടങ്ങുക.
 

പ്രധാന വാർത്തകൾ
Top