20 November Tuesday

'ഈ മറഡോണ ഫുട്ബോള്‍ കാണും എന്നല്ലാതെ ഫുട്ബോളുമായി വേറെ വല്യ ബന്ധം ഒന്നും ഇല്ല'; ടോവിനോയുടെ ചിത്രം മറഡോണയുടെ ചിത്രീകരണം 30ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 18, 2017

കൊച്ചി > ആഷിക് അബു, ദിലീഷ്പോത്തന്‍ തുടങ്ങിയവരുടെ സംവിധായകസഹായി ആയിരുന്ന വിഷ്ണു നാരായണന്റെ കന്നി സിനിമസംരംഭം 'മറഡോണ'യുടെ ചിത്രീകരണം ജൂലൈ 30ന് ആരംഭിക്കും. ടോവിനോ തോമസ് ആണ് ചിത്രത്തില്‍ നായകന്‍. 

പുതുമുഖം ശരണ്യ ആര്‍ നായരാണ് നായിക. ചെമ്പന്‍ വിനോദ്, കിച്ചു വര്‍ക്കി, ടിറ്റോ വിത്സണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഫേസ്ബുക്കിലൂടെ ടോവിനോ  തോമസ് തന്നെയാണ് ചിത്രത്തെകുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. 'ഈ മറഡോണ ഫുട്ബോള്‍ കാണും എന്നല്ലാതെ ഫുട്ബോളുമായി വേറെ വല്യ ബന്ധം ഒന്നും ഇല്ല' എന്ന ടാഗ്ലൈനോടെയായിരുന്നു ടോവിനോയുടെ പോസ്റ്റ്. 

വണ്ടര്‍ബാള്‍ ,മിനിസ്റ്റുഡിയോസ് ആണ് നിര്‍മാണം. കാമറ - ദീപക് ഡി മേനോന്‍, രചന - കൃഷ്ണമൂര്‍ത്തി, സംഗീതം - സുഷിന്‍ ശ്യാം, കലാസംവിധാനം : സാബു മോഹന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സുകുമാര്‍ തെക്കേപ്പാട്ട്, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top