19 September Wednesday

'ഉയര്‍ച്ച-താഴ്‌ച്ചകളുടെ വര്‍ഷങ്ങള്‍'; ആറ് വര്‍ഷത്തെ സിനിമാ അനുഭവം പങ്കുവെച്ച് ടൊവിനോ തോമസ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 28, 2018

കൊച്ചി > ആറ് വര്‍ഷം നീണ്ട സിനിമാ അനുഭവം പങ്കുവെച്ച് യുവനടന്‍ ടൊവിനോ തോമസ്.ഫേസ്‌ബുക്ക് പേജിലൂടെയാണ് ടൊവിനോ തന്റെ സിനിമ ജീവതത്തിലെ വിജയ പരാജയങ്ങളെ കുറിച്ച് വൈകാരികമായി സംസാരിച്ചത്.

"ഇതേ ദിവസമാണ് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്,  തൃശൂര്‍ കേരള വര്‍മ കോളേജില്‍ വെച്ച് പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലെ പാട്ട് രംഗത്തില്‍ അഭിനയിച്ച് സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്, ആറ് വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്‌ച്ചയും വിജയ പരാജയങ്ങളും, അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നിലും, എന്റെ അഭിനയത്തിലും പ്രേക്ഷകര്‍ അര്‍പ്പിച്ച വിശ്വാസം എനിക്ക് പ്രചോദനമായിട്ടുണ്ട്. സിനിമ മേഖലയിലെ പലരും എന്നെ സഹായിച്ചിട്ടുണ്ട്. പ്രഗത്ഭരായ സംവിധായകര്‍, നിര്‍മ്മാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, അഭിനേതാക്കാള്‍ എന്നിവരുടെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. സിനിമ ആസ്വാദകരുടെ സ്‌നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും, നിങ്ങള്‍ക്കായി നല്ല സിനിമകള്‍ നല്‍കാന്‍ ഞാന്‍ ശ്രമിക്കും''; ടൊവീനോ കുറിച്ചു


 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top