25 September Tuesday

ആസിഫും ചെമ്പനും നേര്‍ക്കു നേര്‍; 'തൃശ്ശിവപേരൂര്‍ ക്ലിപ്തം' ടീസര്‍ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 12, 2017

തൃശ്ശിവപേരൂര്‍ ക്ലിപ്തം സിനിമയുടെ പോസ്റ്റര്‍

കൊച്ചി>  ആസിഫ് അലി നായകനാവുന്ന ചിത്രം 'തൃശ്ശിവപേരൂര്‍ ക്ലിപ്തം'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആസിഫ് അലിയും ചെമ്പന്‍ വിനോദ് ജോസും തമ്മിലുള്ള സംഭാഷണമാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിലുള്ളത്.
നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന 'തൃശ്ശിവപേരൂര്‍ ക്ലിപ്ത'ത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, അപര്‍ണ ബാലമുരളി, ശില്‍പ്പി ശര്‍മ്മ, ബാബുരാജ്, ശ്രീജിത്ത് രവി, ഇര്‍ഷാദ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. പി എസ് റഫീഖ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും ചിത്രസംയോജനം ഷമീര്‍ മുഹമ്മദുമാണ് നിര്‍വഹിച്ചിരിക്കുന്നത്. എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ കൂടെ വൈറ്റ്‌സാന്‍ഡ്സ് മീഡിയ ഹൗസ് പ്രൊഡക്ഷന്റെ ബാനറില്‍ ഫരീദ് ഖാനും ഷലീല്‍ അസിസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top