19 September Wednesday

തരംഗത്തിന് പിന്നില്‍; ടൊവിനോ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2017

ധനുഷ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന, ടൊവിനോ തോമസ് നായകനാകുന്ന ചിത്രം തരംഗം ഈ മാസം 29 ന് റിലീസ് ചെയ്യും. നവാഗതനായ ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റ മെയ്ക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

ചിത്രത്തില്‍ ടൊവിനോ തോമസും ബാലു വര്‍ഗീസുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നേഹ അയ്യര്‍, മനോജ് കെ ജയന്‍, ഷമ്മി തിലകന്‍, വിജയ രാഘവന്‍, സിജോയ് വര്‍ഗീസ് തുടങ്ങിവരും ചിത്രത്തിലുണ്ട്.

ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന നിലയില്‍ വാര്‍ത്തകളിലിടം നേടിയ ചിത്രമാണ് തരംഗം.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top