Top
29
Saturday, April 2017
About UsE-Paper

ദിലീഷ് പോത്തന്റെ ചിത്രം 'തൊണ്ടിമുതലും ദൃക്‌‌സാക്ഷിയും' റംസാന്‍ റിലീസ്; ഫഹദും സുരാജും മുഖ്യവേഷത്തില്‍

Thursday Apr 20, 2017
വെബ് ഡെസ്‌ക്‌
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കൊച്ചി> പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ 'മഹേഷിന്റെ പ്രതികാര'ത്തിനുശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' ജൂണ്‍ അവസാനം  തിയറ്ററുകളിലെത്തും. റംസാന്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമ്മൂടുമാണ് പോസ്റ്ററില്‍.

ഒരു മാലമോഷണ കേസുമായി ബന്ധപ്പെട്ടു പോലിസ് സ്റ്റേഷനിലെത്തുന്നവരുടെ ജീവിത സന്ദര്‍ഭങ്ങളിലൂടെ നീങ്ങുന്ന സിനിമയില്‍ വിവിധ തസ്തികകളില്‍ സര്‍വീസിലുള്ള 24 പോലിസ് ഉദ്യോഗസ്ഥരും വേഷമിടുന്നു.  പുതുമുഖം നിമിഷയാണ് നായിക.അലന്‍സിയര്‍ ,സൗബിന്‍ താഹിര്‍,വെട്ടുകിളി പ്രകാശ് തുടങ്ങിയവരും താരനിരയിലുണ്ട്. ചിത്രത്തിന്റെ ടീസര്‍ വൈകാതെ റിലീസാകും. കാസര്‍കോടായിരുന്നു ചിത്രീകരണം.

രാജീവ് രവിയാണ് ഛായാഗ്രാഹകന്‍. സജീവ് പാഴൂരാണ് രചന . മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥയിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ ശ്യാം പുഷ്ക്കരന്‍ ക്രിയേറ്റീവ് ഡയറക്ടറായി പ്രവര്‍ത്തിയ്ക്കുന്നു. സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരാണ് നിര്‍മാണം. ഗാനങ്ങള്‍ റഫീക്ക് അഹമ്മദ് എഴുതി ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്നു. കിരണ്‍ ദാസ് എഡിറ്റിങ്ങും ജ്യോതിഷ് ശങ്കര്‍ കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിയ്ക്കുന്നു.

നിരവധി ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്ന ദിലീഷ് പോത്തന്‍, മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.

നിമിഷ: ചിത്രത്തിലെ നായിക നിമിഷ: ചിത്രത്തിലെ നായിക