13 November Tuesday

യൂദാസിന്റെ ളോഹയുടെ ടീസറെത്തി; നായകനായി ഷാജു ശ്രീധര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 12, 2018

കൊച്ചി > ഷാജു ശ്രീധറിനെ നായകനാക്കി നവാഗതരായ ഉമേഷ് കൃഷ്ണനും ബിജു മേനോനും ചേര്‍ന്ന് സംവിധാനം ചെയ്ത ത്രില്ലര്‍ ഷോട്ട് ഫിലിം 'യൂദാസിന്റെ ളോഹ'യുടെ ടീസര്‍ റിലീസ് ചെയ്തു.സംവിധായകന്‍ അരുണ്‍ ഗോപിയാണ് ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്ത് വിട്ടത്. മികച്ച പ്രതികരണങ്ങളാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്

ഉമേഷ് കൃഷ്ണനാണ് ഷോര്‍ട്ട് ഫിലിംമിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ  നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ വെസ്റ്റേണ്‍ ഗാനത്തിന്റെ വരികളെഴിതിയിരിക്കുന്നതും ഉമേഷ് കൃഷ്ണനാണ്. ചിത്രീകരണം പുരോഗമിക്കുന്ന ഗോകുല്‍ സുരേഷ് നായകനായ 'പപ്പു' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് ഉമേഷ് കൃഷ്ണന്‍.

ഷാജു ശ്രീധറിനെ കൂടാതെ രാകേഷ് ബാബു, ക്ലിന്റ് ബേബി ജേക്കബ്, ശ്രീകുമാര്‍, ശരത് കുമാര്‍, എന്നിവരും അഭിനയിച്ചിരിക്കുന്നു. സതീഷ് കുറുപ്പിന്റെ അസോസിയേറ്റ് ആയ നവീന്‍ ചെമ്പൊടിയാണ് ഛായാഗ്രഹണം. എഡിറ്റിങ്   സുഹാസ് രാജേന്ദ്രന്‍, സംഗീതം മിഥുന്‍ മുരളി. പ്രൊജക്റ്റ് ഡിസൈനര്‍ ശരത് കുമാര്‍ ആര്‍ട്ട് ബിജു മേനോന്‍, എക്സിക്യൂട്ടീവ് പ്രെഡ്യൂസര്‍ പ്രദീഷ്  ഊറ്റക്കുഴിയില്‍, പ്രൊജക്ട് മാനേജേഴ്സ് അനന്ദന്‍ സി വി, നിതിന്‍ മോഹന്‍, അസോസിയേറ്റ് ഡയറക്ടര്‍ സതീഷ് മോഹന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ മിഥുന്‍ എം എസ്, രാജു, സ്റ്റില്‍ ക്ലിന്റ് ബേബി ജേക്കബ്.

 


പ്രധാന വാർത്തകൾ
Top